പാലാ: ഫാത്തിമാ കണ്ണാശുപത്രിയുടെയും പാലാ ലയണ്‍സ് ക്ലാബ് സ്പൈസ് വാലിയുടെയും ആഭിമുഖ്യത്തിൽ ഏപ്രിൽ രണ്ടു മുതൽ എല്ലാ മാസവും ആദ്യത്തെ ഞായറാഴ്ചകളിൽ ഫാത്തിമാ ആശുപത്രിയിൽ സൗജന്യ നേത്രപരിശോധനാ ക്യാന്പും മരുന്നു വിതരണവും നടത്തും. നിർധനരായവർക്കും നിരാലംബർക്കും തികച്ചും സൗജന്യമായി സേവനങ്ങൾ നൽകുമെന്ന് ഡയറക്ടർ ഡോ. ഫിറോസ്ഖാൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വിദഗ്ധരായ ഡോക്ടർമാരുടെ സേവനം, മരുന്നു വിതരണം, സൗജന്യ ശസ്ത്രക്രിയ തുടങ്ങിയ സേവനങ്ങൾ ലഭിക്കും. രാവിലെ 9.30 മുതൽ 12.30 വരെയാണ് ക്യാന്പ് നടക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനം രണ്ടിനു രാവിലെ 10.30 ന് പാലാ ഡിവൈഎസ്പി വി.ജി. വിനോദ്കുമാർ നിർവഹിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍ : 04822 201678, 7025927280.
വാർത്താസമ്മേളനത്തിൽ ഡോ. വി.ജി. ഫിറാസ്ഖാൻ, ഷാരോണ്‍ ജേക്കബ്, ടോമി കുറ്റിയാങ്കൽ, അയ്യപ്പൻ ഐശ്വര്യ എന്നിവർ പങ്കെടുത്തു.