കുറവിലങ്ങാട്: സിഎസ്ഡിഎസിന്റെ നേതൃത്വത്തിൽ നയവിശദീകരണയോഗം നടത്തി. പ്രസിഡന്റ് ഷാജി മാത്യു അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് കെ.കെ. സുരേഷ്, സംസ്ഥാന ജനറൽ സെക്രട്ടറി എം.എസ്. സജൻ, സെക്രട്ടറി ജോസ് ടി. വർഗീസ്, ഭാരവാഹികളായ സജി വള്ളോത്തിയാമല, രാജു തോമസ്, പി.ടി. സന്തോഷ്, രാജു ജേക്കബ്, ചിത്ര വിശ്വൻ, ജോയി അഞ്ചേരി, എൻ.കെ. ജോസഫ്, ബിനി ബെന്നി, ബാബു തൊമ്മനായിൽ, ഷൈജു ജേക്കബ്, ആൻസി ആന്റണി എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തിനു മുന്നോടിയായി പ്രകടനവും നടത്തി.