+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ഞ്ചാം ക്ലാ​സ് സ്മാ​ർ​ട്ടാ​ക്കി കു​ട​ക്ക​ച്ചി​റ സെ​ന്‍റ് ജോ​സ​ഫ്സ് ഹൈ​സ്കൂ​ൾ വാ​ർ​ഷി​കാ​ഘോ​ഷം

കു​ട​ക്ക​ച്ചി​റ: സെ​ന്‍റ് ജോ​സ​ഫ്സ് സ്കൂ​ളി​ന്‍റെ 69ാം വാ​ർ​ഷി​ക​വും സ്മാ​ർ​ട്ട് ക്ലാ​സ് റൂ​മു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും 31 ന് ​വൈ​കു​ന്നേ​രം 5.30 ന് ​ന​ട​ക്കും. അ​പ്പ​ച്ച​ൻ കൊ​ല്ലം​പ​റ​ന്പി​ൽ മെ​മ്മ
അ​ഞ്ചാം ക്ലാ​സ് സ്മാ​ർ​ട്ടാ​ക്കി  കു​ട​ക്ക​ച്ചി​റ സെ​ന്‍റ് ജോ​സ​ഫ്സ്  ഹൈ​സ്കൂ​ൾ വാ​ർ​ഷി​കാ​ഘോ​ഷം
കു​ട​ക്ക​ച്ചി​റ: സെ​ന്‍റ് ജോ​സ​ഫ്സ് സ്കൂ​ളി​ന്‍റെ 69-ാം വാ​ർ​ഷി​ക​വും സ്മാ​ർ​ട്ട് ക്ലാ​സ് റൂ​മു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും 31 ന് ​വൈ​കു​ന്നേ​രം 5.30 ന് ​ന​ട​ക്കും. അ​പ്പ​ച്ച​ൻ കൊ​ല്ലം​പ​റ​ന്പി​ൽ മെ​മ്മോ​റി​യ​ൽ സ്മാ​ർ​ട്ട് ക്ലാ​സ് റൂ​മി​ന്‍റെ​യും പൊ​തു​സ​മ്മേ​ള​ന​ത്തി​ന്‍റെ​യും ഉ​ദ്ഘാ​ട​നം കെ.​എം. മാ​ണി എം​എ​ൽ​എ നി​ർ​വ​ഹി​ക്കും.
സ്കൂ​ളി​ന്‍റെ പ്ര​ഥ​മ ഹെ​ഡ്മാ​സ്റ്റ​ർ പി.​ജെ. ജോ​സ​ഫി​ന്‍റെ​യും മു​ൻ അ​ധ്യാ​പ​ക​ൻ വി.​കെ. വ​ർ​ക്കി​യു​ടെ​യും സ്മ​ര​ണാ​ർ​ഥ​മു​ള്ള സ്മാ​ർ​ട്ട് ക്ലാ​സ് റൂ​മു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​വും രൂ​പ​ത കോ​ർ​പ​റേ​റ്റ് സെ​ക്ര​ട്ട​റി ഫാ. ​ബെ​ർ​ക്കു​മാ​ൻ​സ് കു​ന്നും​പു​റം നി​ർ​വ​ഹി​ക്കും.
സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​മാ​ത്യു കാ​ലാ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വി​ദ്യാ​ധി​രാ​ജാ സേ​വാ​മി​ഷ​ൻ മ​ഠാ​ധ​പ​തി സ്വാ​മി അ​ഭ​യാ​ന​ന്ദ തീ​ർ​ഥ​പാ​ദ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. അ​ലൂം​നി അ​സോ​സി​യേ​ഷ​ന്‍റെ ഉ​ദ്ഘാ​ട​നം പൂ​ർ​വ വി​ദ്യാ​ർ​ഥി കൂ​ടി​യാ​യ ജി​ല്ലാ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കെ.​ജെ. ഫി​ലി​പ്പ് കു​ഴി​കു​ളം നി​ർ​വ​ഹി​ക്കും. മാ​ർ സെ​ബാ​സ്റ്റ്യ​ൻ വ​ള്ളോ​പ്പ​ള്ളി എ​ൻ​ഡോ​വ്മെ​ന്‍റ് വി​ത​ര​ണം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ന​ട​യ​ത്തും സ്കോ​ള​ർ​ഷി​പ്പു​ക​ളു​ടെ വി​ത​ര​ണം ഇ​ട​നാ​ട് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. ജ​യ​കു​മാ​റും നി​ർ​വ​ഹി​ക്കും. സ്കൂ​ൾ വി​ദ്യാ​ർ​ഥി എ​ബി​ൻ പു​ത്ത​ൻ​പു​ര​യു​ടെ ക​വി​താ സ​മാ​ഹ​ര​ണ​ത്തി​ന്‍റെ പ്ര​കാ​ശ​നം എ​സ്ബി​ടി റി​ട്ട. റീ​ജി​യ​ണ​ൽ മാ​നേ​ജ​ർ ജോ​സ​ഫ് തോ​മ​സ് നി​ർ​വ​ഹി​ക്കും.
പ്ര​വാ​സി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ കോ​ട്ട​യം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡോ​വി​ഡ് ലൂ​ക്ക അ​ഞ്ചാം ക്ലാ​സി​നെ സ്മാ​ർ​ട്ട് ക്ലാ​സ്മു​റി​യാ​യി പ്ര​ഖ്യാ​പി​ക്കും. വൈ​കു​ന്നേ​രം ഏ​ഴു മു​ത​ൽ ക​ലാ​സ​ന്ധ്യ, കോ​മ​ഡി ഷോ ​എ​ന്നി​വ ന​ട​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​മാ​ത്യു കാ​ലാ​യി​ൽ, ഹെ​ഡ്മാ​സ്റ്റ​ർ സ​ന്തോ​ഷ് കാ​വു​കാ​ട്ട്, പി​ടി​എ പ്ര​സി​ഡ​ന്‍റ് പ്ര​കാ​ശ് കൂ​വ​യ്ക്ക​ൽ, അ​ധ്യാ​പ​ക​ൻ ടോം ​തോ​മ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.