+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഈ​രാ​റ്റു​പേ​ട്ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ 14.95 കോ​ടി​യു​ടെ ബ​ജ​റ്റ്

ഈ​രാ​റ്റു​പേ​ട്ട: ഈ​രാ​റ്റു​പേ​ട്ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ 14.95 കോ​ടി രൂ​പ വ​ര​വും 14.89 രൂ​പ ചെ​ല​വും 5,18,583 രൂ​പ മി​ച്ച​വും പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് ലി​സി തോ​മ​സ് അ​വ​
ഈ​രാ​റ്റു​പേ​ട്ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ 14.95 കോ​ടി​യു​ടെ ബ​ജ​റ്റ്
ഈ​രാ​റ്റു​പേ​ട്ട: ഈ​രാ​റ്റു​പേ​ട്ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ 14.95 കോ​ടി രൂ​പ വ​ര​വും 14.89 രൂ​പ ചെ​ല​വും 5,18,583 രൂ​പ മി​ച്ച​വും പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് ലി​സി തോ​മ​സ് അ​വ​ത​രി​പ്പി​ച്ചു.
ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യി​ൽ​പ്പെ​ടു​ത്തി കി​ണ​ർ റീ​ചാ​ർ​ജിം​ഗ്, കി​ണ​ർ, കു​ളം എ​ന്നി​വ​യു​ടെ നി​ർ​മാ​ണം, ജ​ല​സ്രോ​ത​സു​ക​ളു​ടെ സം​ര​ക്ഷ​ണം, മ​ഴ​വെ​ള്ള​ക്കൊ​യ്ത്ത് എ​ന്നി​വ​യ്ക്ക് ഏ​ഴു കോ​ടി രൂ​പ വ​ക​യി​രു​ത്തി. ന​വ​കേ​ര​ള​മി​ഷ​ന്‍റെ ഭാ​ഗ​മാ​യു​ള്ള ഹ​രി​ത​കേ​ര​ളം പ​ദ്ധ​തി​യി​ൽ​പ്പെ​ടു​ത്തി ധാ​ന്യ​വി​ള​ക​ൾ, കി​ഴ​ങ്ങു​വ​ർ​ഗ​ങ്ങ​ൾ, ജൈ​വ പ​ച്ച​ക്ക​റി​കൃ​ഷി എ​ന്നി​വ പ്രോ​ത്സാ​ഹി​പ്പി​ക്കും. ബ്ലോ​ക്കി​ലെ എ​ട്ടു പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും പാ​ൽ ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് പാ​ലി​ന് ഇ​ൻ​സെ​ന്‍റീ​വും ക​ന്നു​കാ​ലി​ക​ളു​ടെ ഇ​ൻ​ഷ്വ​റ​ൻ​സി​നു​മാ​യി പ​ത്തു ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി.
ആ​ർ​ദ്രം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഇ​ട​മ​റു​ക് സി​എ​ച്ച്സി​യു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​സ​ന​ത്തി​നും ഡ​യാ​ലി​സി​സ്, മാ​ര​ക രോ​ഗി​ക​ൾ എ​ന്നി​വ​ർ​ക്കു സൗ​ജ​ന്യ മ​രു​ന്നും ആ​ശു​പ​ത്രി ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കു വേ​ണ്ടി പ​ത്തു ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി. വ​യോ​ജ​ന​ങ്ങ​ൾ, ഭി​ന്ന​ശേ​ഷി​ക്കാ​ർ എ​ന്നി​വ​രു​ടെ ക്ഷേ​മ​ത്തി​നാ​യി 21 ല​ക്ഷം രൂ​പ​യും വ​നി​താ​ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു 42 ല​ക്ഷം രൂ​പ​യും പ​ട്ടി​ക​ജാ​തി ക്ഷേ​മ​ത്തി​ന് 31 ല​ക്ഷം രൂ​പ​യും പ​ട്ടി​ക​വ​ർ​ഗ ക്ഷേ​മ​ത്തി​ന് 81 ല​ക്ഷം രൂ​പ​യും ദ​രി​ദ്ര​ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ വീ​ട് എ​ന്ന സ്വ​പ്നം പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​ന് 62 ല​ക്ഷം രൂ​പ​യും വ​ക​യി​രു​ത്തി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ എ​ട്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി പ​ശ്ചാ​ത്ത​ല മേ​ഖ​ല​യി​ൽ 1.85 കോ​ടി രൂ​പ ചെ​ല​വ​ഴി​ക്കും.
പ്ര​സി​ഡ​ന്‍റ് ആ​ർ. പ്രേം​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി കെ.​വി. നാ​രാ​യ​ണ​ൻ, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്മാ​രാ​യ എ.​വി. സാ​മു​വ​ൽ, സ​ജീ​വ​ൻ ഗോ​പാ​ല​ൻ, സൗ​മ്യ ബി​ജു, അം​ഗ​ങ്ങ​ളാ​യ മോ​ഹ​ന​ൻ​നാ​യ​ർ, തോ​മ​സ് വ​ട​ക​ര, ബി​നോ​യി ജോ​സ​ഫ്, ആ​നി​യ​മ്മ സ​ണ്ണി, റോ​ഷ്നി ടോ​മി, രോ​ഹി​ണി​ഭാ​യി ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ, മ​റി​യാ​മ്മ ഫെ​ർ​ണാ​ണ്ട​സ്, സി​ന്ധു ഷാ​ജി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ.​സി. ജ​യിം​സ്, ഇ​ന്ദി​ര രാ​ധാ​കൃ​ഷ്ണ​ൻ, ര​മേ​ഷ് വെ​ട്ടി​മ​റ്റം, മി​നി സാ​വി​യോ, ഷൈ​നി സ​ന്തോ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.