പാലാ: വികസനഫണ്ട് തുടർച്ചയായി അഞ്ചാം വർഷവും നൂറു ശതമാനവും ചെലവഴിച്ച് ളാലം ബ്ലോക്ക് പഞ്ചായത്ത് സംസ്ഥാനതലത്തിൽ ഒന്നാമതായി. 2016-17 വർഷം ജനറൽ വിഭാഗത്തിൽ അനുവദിച്ച 1,73,31,572 രൂപയും പട്ടികജാതിവിഭാഗത്തിൽ ലഭിച്ച 41,74,263 രൂപയും പട്ടികവർഗ വിഭാഗത്തിൽ ലഭിച്ച 2,07,303 രൂപയും പൂർണമായും ചെലവഴിച്ചാണ് മാതൃകയായത്. കൂടാതെ മെയ്ന്റനൻസ് ഗ്രാന്റിൽ അനുവദിച്ച 26,26,495 രൂപയും ചെലവഴിച്ചു.
വിവിധങ്ങളായ വികസന, ക്ഷേമപ്രവർത്തനങ്ങൾ നടപ്പാക്കിയാണ് ബ്ലോക്ക് പഞ്ചായത്ത് ഈ നേട്ടം കൈവരിച്ചത്. അംഗപരിമിതർക്ക് സ്കൂട്ടർ വിത്ത് സൈഡ് വീൽ എട്ട് എണ്ണത്തിന് 5,40,000 രൂപയും വിധവകൾക്ക് ഭവന നിർമാണം ഒന്പതു പേർക്കായി 18,00,000 രൂപയും ചെലവഴിച്ചു. പിഎംഎവൈ ഭവന നിർമാണ പദ്ധതിയിൽ 26 വീടുകൾ ഏറ്റെടുത്ത് ധനസഹായം നൽകി. പെണ്കുട്ടികൾക്ക് ആത്മധൈര്യവും കായികശേഷിയും വർധിപ്പിക്കാനുതകുന്ന തായ്ക്വോണ്ടാ പരിശീലനം നാലു സ്കൂളിലായി ഇരുന്നൂറോളം വിദ്യാർഥിനികൾക്ക് നൽകി. പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവാക്കൾക്ക് വിദേശത്ത് തൊഴിൽ നേടുന്നതിന് യാത്രക്കൂലി ഉൾപ്പടെ 50,000 രൂപ വീതം രണ്ടു പേർക്ക് നൽകി. ജീവിതശൈലി രോഗബാധിതർക്ക് സൗജന്യമായി മരുന്ന് നൽകുന്നതിന് രണ്ടു ലക്ഷം രൂപ ചെലവഴിച്ചു. 600 ഓളം പേർക്ക് കാൻസർ പരിശോധന നടത്തി. സ്കൂളുകൾക്ക് കക്കൂസ് നിർമാണത്തിന് 8.80 ലക്ഷം രൂപ ചെലവഴിച്ചു. സോളാർ പ്ലാന്റ് സ്ഥാപിക്കുന്നതിന് 9.5 ലക്ഷം രൂപ അനുവദിച്ചു. വിവിധ ചെക്ക് ഡാമുകളുടെയും കുടിവെള്ളപദ്ധതികളുടെയും നിർമാണം, മെയിന്റനൻസ് എന്നിവ പൂർത്തീകരിച്ചു. സ്ട്രീറ്റ് ലൈൻ വലിക്കുന്നതിനായി 21 ലക്ഷം രൂപ ചെലവഴിച്ചു.
ഐഎസ്ഒ 9001 : 2015 നേടിയ ഭാരത്തിലെ ആദ്യ ബ്ലോക്ക് പഞ്ചായത്താണ് ളാലം ബ്ലോക്ക്. ബ്ലോക്ക് പഞ്ചായത്തിന്റെ ഈ നേട്ടത്തിനു പിന്നിൽ അർപ്പണബോധത്തോടെ പ്രവർത്തിച്ച ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, അംഗങ്ങൾ, നിർവഹണ ഉദ്യോഗസ്ഥർ, വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ എന്നിവരാണെന്നു പ്രസിഡന്റ് ജോർജ് അഗസ്റ്റിൻ നടയത്ത് പറഞ്ഞു.