+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മി​നി ബൈ​പാ​സ് : പാ​ലത്തി​ന് 50 ല​ക്ഷം‌

കാ​ഞ്ഞി​ര​പ്പ​ള്ളി: പ​ഞ്ചാ​യ​ത്ത് മി​നി ബൈ​പാ​സി​നെ പ്ര​ധാ​ന റോ​ഡു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തി​ന് ചി​റ്റാ​റി​ന് കു​റു​കെ ടൗ​ൺ​ഹാ​ളി​ന് സ​മീ​പ​ത്ത് പാ​ലം നി​ർ​മി​ക്കു​ന്ന​തി​ന് 50 ല​ക്ഷം രു​പ അ​നു​
മി​നി ബൈ​പാ​സ് : പാ​ലത്തി​ന്  50 ല​ക്ഷം‌
കാ​ഞ്ഞി​ര​പ്പ​ള്ളി: പ​ഞ്ചാ​യ​ത്ത് മി​നി ബൈ​പാ​സി​നെ പ്ര​ധാ​ന റോ​ഡു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തി​ന് ചി​റ്റാ​റി​ന് കു​റു​കെ ടൗ​ൺ​ഹാ​ളി​ന് സ​മീ​പ​ത്ത് പാ​ലം നി​ർ​മി​ക്കു​ന്ന​തി​ന് 50 ല​ക്ഷം രു​പ അ​നു​വ​ദി​ച്ച​താ​യി ഡോ. ​എ​ൻ. ജ​യ​രാ​ജ് എം​എ​ൽ​എ അ​റി​യി​ച്ചു. ‌
ടൗ​ണി​ലെ രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കു​ന്ന​തി​ന് മു​ൻ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​യ​ള​വി​ൽ1.20 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് നി​ർ​മാ​ണം ആ​രം​ഭി​ച്ച ബൈ​പാ​സി​ന് തു​ട​ക്ക​വും ഒ​ടു​ക്ക​വു​മി​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​യ​ർ​ന്നി​രു​ന്നു.
ടൗ​ണി​ലെ കം​ഫ​ർ​ട്ട് സ്‌​റ്റേ​ഷ​ൻ പൊ​ളി​ച്ചു നീ​ക്കി​യാ​ൽ കി​ഴ​ക്ക് ഭാ​ഗ​ത്ത് നി​ന്നു വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് ബ​സ് സ്റ്റാ​ൻ​ഡ് ജം​ഗ്ഷ​നി​ൽ എ​ത്താ​തെ ടൗ​ൺ ഹാ​ളി​ന്‍റെ മു​ന്നി​ലൂ​ടെ മ​ണ്ണാ​റ​ക്ക​യം റോ​ഡി​ൽ എ​ത്താ​നാ​കു​ന്ന വി​ധ​ത്തി​ലാ​ണ് പു​തി​യ പാ​ലം നി​ർ​മി​ക്കു​ന്ന​ത്. പാ​ലം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യാ​ൽ ടൗ​ണി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് ഒ​രു പ​രി​ധി വ​രെ പ​രി​ഹാ​ര​മാ​കും. ‌
പാ​ലം നി​ർ​മാ​ണ​ത്തി​ന് പ​ണം അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ പി.​എ ഷെ​മീ​ർ, പ​ഞ്ചാ​യ​ത്തം​ഗം നു ​ബി​ൻ അ​ൻ​ഫ​ൽ എ​ന്നി​വ​ർ ഡോ. ​എ​ൻ. ജ​യ​രാ​ജ് എം​എ​ൽ​എ​യ്ക്ക് നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു.