പുന്നത്തുറ: വെള്ളാപ്പള്ളി സെന്റ് തോമസ് ഇടവകയിൽ വലിയ നോന്പിനോടനുബന്ധിച്ച് ഇന്നു മുതൽ ഏപ്രിൽ ഒന്നു വരെ പീഡാനുഭവ ധ്യാനം നടക്കും. വൈകുന്നേരം നാലിനു വിശുദ്ധ കുർബാനയോടെ ആരംഭിക്കുന്ന ധ്യാനം രാത്രി ഒന്പതിനു നേർച്ച കഞ്ഞിയോടെ സമാപിക്കും. സിസ്റ്റർ ജർമയിൻ ധ്യാനം നയിക്കും. എല്ലാ ദിവസവും രാവിലെ കൗണ്സലിംഗിനുസൗകര്യമുണ്ട്. വികാരി റവ.ഡോ. സോണി മുണ്ടുനടയ്ക്കൽ, ഫാ. ജിതിൻ പാറശേരി സിഎംഐ എന്നിവർ നേതൃത്വം നൽകും.