+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഏ​​റ്റു​​മാ​​നൂ​​ർ ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്തി​​ന് 22.65 കോ​​ടി​​യു​​ടെ ബ​​ജ​​റ്റ്

ഏ​​റ്റു​​മാ​​നൂ​​ർ: ഏ​​റ്റു​​മാ​​നൂ​​ർ ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്തി​​ന് 22,65,18,760 രൂ​​പ വ​​ര​​വും 21,73,60,210 രൂ​​പ ചെ​​ല​​വും 91,58,550 രൂ​​പ മി​​ച്ച​​വും പ്ര​​തീ​​ക്ഷി​​ക്കു​​ന്ന ബ​​ജ​​റ്റ്.ബ്
ഏ​​റ്റു​​മാ​​നൂ​​ർ ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്തി​​ന്  22.65 കോ​​ടി​​യു​​ടെ ബ​​ജ​​റ്റ്
ഏ​​റ്റു​​മാ​​നൂ​​ർ: ഏ​​റ്റു​​മാ​​നൂ​​ർ ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്തി​​ന് 22,65,18,760 രൂ​​പ വ​​ര​​വും 21,73,60,210 രൂ​​പ ചെ​​ല​​വും 91,58,550 രൂ​​പ മി​​ച്ച​​വും പ്ര​​തീ​​ക്ഷി​​ക്കു​​ന്ന ബ​​ജ​​റ്റ്.
ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്തി​​നെ ത​​രി​​ശു​​ഭൂ​​മി ര​​ഹി​​ത ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്താ​​ക്കാ​​നു​​ള്ള പ​​ദ്ധ​​തി ശ്ര​​ദ്ധേ​​യ​​മാ​​കു​​ന്നു. ജോ​​യി​​ന്‍റ്് ല​​യ​​ബി​​ലി​​റ്റി ഗ്രൂ​​പ്പു​​ക​​ളെ തെ​​ര​​ഞ്ഞെ​​ടു​​ത്ത് ധ​​ന​​സ​​ഹാ​​യം ന​​ൽ​​കി ത​​രി​​ശു​​ഭൂ​​മി കൃ​​ഷി​​ക്ക് ഉ​​പ​​യു​​ക്ത​​മാ​​ക്കു​​ന്ന​​തി​​ന് തൊ​​ഴി​​ലു​​റ​​പ്പ് പ​​ദ്ധ​​തി​​യി​​ൽ 50 ല​​ക്ഷം രൂ​​പ​​യാ​​ണ് വ​​ക​​യി​​രു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. ഭ​​വ​​ന നി​​ർ​​മാ​​ണ​​ത്തി​​ന് 1.72 കോ​​ടി​​യു​​ടെ രൂ​​പ​​യും കു​​ടി​​വെ​​ള്ള വി​​ത​​ര​​ണ​​ത്തി​​ന് 50 ല​​ക്ഷം രൂ​​പ​​യും മൃ​​ഗ​​സം​​ര​​ക്ഷ​​ണം, ക്ഷീ​​ര​​വി​​ക​​സ​​നം എ​​ന്നി​​വ​​ക്ക് 20 ല​​ക്ഷം രൂ​​പ വീ​​ത​​വും പ​​ച്ച​​ക്ക​​റി, തെ​​ങ്ങ്കൃ​​ഷി, മ​​ത്സ്യ​​ബ​​ന്ധ​​നം എ​​ന്നി​​വ​​ക്കും തീ​​റ്റ​​പ്പു​​ൽ കൃ​​ഷി​​ക്കും വ​​ന​​വ​​ൽ​​ക്ക​​ര​​ണ​​ത്തി​​നും 10 ല​​ക്ഷം രൂ​​പ വീ​​ത​​വും വ​​ക​​യി​​രു​​ത്തി. പ​​ട്ട​​ക​​ജാ​​തി ക്ഷേ​​മ​​ത്തി​​ന് 45 ല​​ക്ഷ​​വും പ​​ട്ടി​​ക​​വ​​ർ​​ഗ ക്ഷേ​​മ​​ത്തി​​ന് 5.71 ല​​ക്ഷ​​വു​​മു​​ണ്ട്.
നീ​​ണ്ടൂ​​ർ ചോ​​ഴി​​യ​​പ്പാ​​റ പാ​​ട​​ശേ​​ഖ​​ര​​ത്തി​​ൽ ന​​ബാ​​ർ​​ഡി​​ന്‍റെ ധ​​ന​​സ​​ഹാ​​യ​​ത്തോ​​ടെ 30 ല​​ക്ഷം രൂ​​പ മു​​ട​​ക്കി പാ​​ലം നി​​ർ​​മി​​ക്കും. മൂ​​വാ​​റ്റു​​പു​​ഴ വാ​​ലി ഇ​​റി​​ഗേ​​ഷ​​ൻ പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യി അ​​തി​​ര​​ന്പു​​ഴ പ​​ഞ്ചാ​​യ​​ത്തി​​ലെ പെ​​ണ്ണാ​​ർ​​തോ​​ട് സം​​ര​​ക്ഷ​​ണം എ​​ന്ന പ്രൊ​​ജ​​ക്ടി​​നു ന​​ബാ​​ർ​​ഡി​​ൽ​​നി​​ന്നും 10 ല​​ക്ഷം​​രൂ​​പ പ്ര​​തീ​​ക്ഷി​​ക്കു​​ന്നു. പെ​​ണ്ണാ​​ർ​​ത്തോ​​ട്ടി​​ലെ പോ​​ള വാ​​രി ജ​​ല​​ഗ​​താ​​ഗ​​തം പു​​നഃ​​സ്ഥാ​​പി​​ക്കു​​ന്ന​​തി​​ന് ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് വി​​ഹി​​ത​​മാ​​യി 2.5 ല​​ക്ഷം രൂ​​പ നീ​​ക്കി​​വ​​ച്ചു. കു​​മ​​ര​​കം ക​​മ്യൂ​​ണി​​റ്റി ഹെ​​ൽ​​ത്ത് സെ​​ന്‍റ​​റി​​നെ ആ​​ധു​​നി​​ക നി​​ല​​വാ​​ര​​ത്തി​​ൽ എ​​ത്തി​​ക്കു​​ന്ന​​തി​​ന് അ​​ഞ്ച് വ​​ർ​​ഷം​​കൊ​​ണ്ട് 1.5 കോ​​ടി​​യു​​ടെ രൂ​​പ​​യു​​ടെ വി​​ക​​സ​​ന പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ന​​ട​​ത്തും. ഇ​​തി​​നാ​​യി ന​​ട​​പ്പു വ​​ർ​​ഷം 30 ല​​ക്ഷം രൂ​​പ നീ​​ക്കി​​വ​​ച്ചു.
ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് ചെ​​യ​​ർ​​പേ​​ഴ്സ​​ണും ധ​​ന​​കാ​​ര്യ സ്റ്റാ​​ൻ​​ഡിം​​ഗ് ക​​മ്മി​​റ്റി ചെ​​യ​​ർ​​പേ​​ഴ്സ​​ണു​​മാ​​യ ല​​ളി​​ത സു​​ജാ​​ത​​ൻ ബ​​ജ​​റ്റ് അ​​വ​​ത​​രി​​പ്പി​​ച്ചു. പ്ര​​സി​​ഡ​​ന്‍റ്് പി.​​വി. മൈ​​ക്കി​​ൾ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്തം​​ഗ​​ങ്ങ​​ൾ​​ക്ക് പു​​റ​​മെ നീ​​ണ്ടൂ​​ർ, കു​​മ​​ര​​കം, തി​​രു​​വാ​​ർ​​പ്പ് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റു​​മാ​​രും ച​​ർ​​ച്ച​​യി​​ൽ പ​​ങ്കെ​​ടു​​ത്തു.