കോട്ടയം: ലോക നാടകദിനത്തോടനുബന്ധിച്ച് നാടകാഭിനയ മേഖലയിൽ അരനൂറ്റാണ്ട് പൂർത്തിയാക്കിയ കോട്ടയം പുരുഷനെ ആത്മ (ആർട്ടിസ്റ്റ് അസോസിയേഷൻ ഫോർ തിയേറ്റർ മ്യൂസിക് ആൻഡ് ആർട്സ്) ആദരിച്ചു. വേളൂർ ആർട്ടിസ്റ്റ് കേശവൻ സ്മാരകഹാളിൽ നടന്ന ചടങ്ങിൽ ആർട്ടിസ്റ്റ് സുജാതൻ പൊന്നാടയണിയിച്ചു.
സണ്ണി കലൂർ, സംവിധായകൻ ജോഷി മാത്യു, ഫാ. എം.പി. ജോർജ്, സി.സി. അശോകൻ, ബിനോയ് വേളൂർ, കെ.വി. താൻസൻ, ബിനോയി ഇല്ലിക്കൽ, വിനു സി. ശേഖർ, സാജൻ വേളൂർ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് ലഹരിവിരുദ്ധ സന്ദേശം നൽകുന്ന "വെട്ടുക്കിളികൾ'എന്ന നാടകം അരങ്ങേറി.