മട്ടന്നൂർ: കല്ലൂർ ന്യൂ യുപി സ്കൂൾ വാർഷികാഘോഷ പരിപാടികൾ 31, ഏപ്രിൽ ഒന്ന് തീയതികളിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. 31 ന് വൈകുന്നേരം അഞ്ചിന് മട്ടന്നൂർ നഗരസഭാ ചെയർമാൻ കെ.ഭാസ്കരൻ ഉദ്ഘാടനം ചെയ്യും. മട്ടന്നൂർ എസ് ഐ എ.വി.ദിനേശൻ മുഖ്യാതിഥിയായിരിക്കും. മാനേജർ ഇ.സുധീർ എൻഡോവ്മെന്റ് വിതരണം ചെയ്യും. തുടർന്ന് നൃത്തനൃത്യങ്ങൾ. ഏപ്രിൽ ഒന്നിന് വൈകുന്നേരം അഞ്ചിന് ഇ.പി. ജയരാജൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. എഡിഎം മുഹമ്മദ് യൂസഫ് മുഖ്യാതിഥിയാകും. മട്ടന്നൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എ.പി. അംബിക ഉപഹാര സമർപ്പണം നടത്തും.