പയ്യന്നൂർ: പാഠ്യേതര വിഷയങ്ങളില്‍ നൂതന രീതികള്‍ പരിചയപ്പെടുത്തി പയ്യന്നൂര്‍ കേളോത്ത് മരിയോ ക്രാഫ്റ്റ് ട്രെയിനിംഗ് സെന്റർ എൽപി മുതൽ പ്ലസ് ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്കായി നടത്തി വരുന്ന അവധിക്കാല പരിശീലന ക്ലാസുകള്‍ ഒന്ന്,രണ്ട് തിയതികളിലായി പയ്യന്നൂര്‍ ഗവ.ഗേള്‍സ് ഹൈസ്കൂളില്‍ നടത്തും. ഒന്നിന് രാവിലെ 10ന് പയ്യന്നൂര്‍ നഗരസഭാ ചെയര്മാന് ശശി വട്ടക്കൊവ്വല്‍ പരിശീലന ക്ലാസ് ഉദ്ഘാടനം ചെയ്യും.