കീഴ്പ്പള്ളി: ടൗണിൽ ചുമട്ട് തൊഴിൽ രംഗത്ത് 40 വർഷം പൂർത്തിയാക്കിയ പി.കെ. റസാഖിനെ സഹ തൊഴിലാളികളും കച്ചവടക്കാരും ചേർന്ന് ആദരിച്ചു. ആദരച്ചടങ്ങ് സിഐടിയു ഇരിട്ടി ഏരിയ സെക്രട്ടറി എൻ.ഐ. സുകുമാരൻ, ഉദ്ഘാടനം ചെയ്തു . പി. ഡി. ജോസ് അധ്യക്ഷനായി. ചുമട്ട് തൊഴിലാളി യൂണിയൻ ഏരിയ പ്രസിഡന്റ് പി. അശോകൻ പൊന്നാട അണിയിച്ചു. വ്യാപാരി സംഘടനാ ഭാരവാഹികളായ ജോൺസൺ പാലത്തിങ്കൽ , റഷീദ്പാനേരി എന്നിവർ മെമെന്റോ നൽകി ആദരിച്ചു. സിഐടിയു ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ.ബി. ഉത്തമൻ, ജനാർദനൻ എന്നിവർ പ്രസംഗിച്ചു.