+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചെ​ളി തെ​റി​പ്പി​ച്ച സം​ഭ​വം; മ​ട്ട​ന്നൂ​രി​ൽ സം​ഘ​ർ​ഷാ​വ​സ്ഥ

മ​ട്ട​ന്നൂ​ർ: ചെ​ളി തെ​റി​പ്പി​ച്ച​തു ചോ​ദ്യം ചെ​യ്ത ബൈ​ക്ക് യാ​ത്രി​ക​നെ ബ​സ് ഡ്രൈ​വ​ർ മ​ർ​ദി​ച്ച​ത് സം​ഘ​ർ​ഷാ​വ​സ്ഥ​യ്ക്ക് ഇ​ട​യാ​ക്കി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ ചാ​വ​ശേ​രി പ​ഴ​യ പോ​സ്റ്റാ
ചെ​ളി തെ​റി​പ്പി​ച്ച സം​ഭ​വം;  മ​ട്ട​ന്നൂ​രി​ൽ സം​ഘ​ർ​ഷാ​വ​സ്ഥ
മ​ട്ട​ന്നൂ​ർ: ചെ​ളി തെ​റി​പ്പി​ച്ച​തു ചോ​ദ്യം ചെ​യ്ത ബൈ​ക്ക് യാ​ത്രി​ക​നെ ബ​സ് ഡ്രൈ​വ​ർ മ​ർ​ദി​ച്ച​ത് സം​ഘ​ർ​ഷാ​വ​സ്ഥ​യ്ക്ക് ഇ​ട​യാ​ക്കി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ ചാ​വ​ശേ​രി പ​ഴ​യ പോ​സ്റ്റാ​ഫീ​സ് സ്റ്റോ​പ്പി​ലാ​യി​രു​ന്നു സം​ഭ​വം.
മ​ർ​ദ​ന​ത്തി​ൽ മു​ഖ​ത്ത് പ​രി​ക്കേ​റ്റ പ​രി​യാ​ര​ത്തെ വി.​വാ​ഹി​ദി​നെ (60) മ​ട്ട​ന്നൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​രി​ട്ടി​യി​ൽ നി​ന്നു ക​ണ്ണൂ​രി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ആ​ഷി​ക് ബ​സി​ലെ ഡ്രൈ​വ​റാ​ണ് മ​ർ​ദി​ച്ച​തെ​ന്ന് വാ​ഹി​ദ് പ​റ​ഞ്ഞു.
അ​മി​ത വേ​ഗ​ത​യി​ൽ പോ​വു​ക​യാ​യി​രു​ന്ന ബ​സ് ചാ​വ​ശേ​രി ജു​മാ മ​സ്ജീ​ദി​ന് സ​മീ​പ​ത്തു വ​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​രു​ടെ മേ​ൽ ചെ​ളി​തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വ​ത്രെ. ബ​സി​നെ പി​ന്തു​ട​ർ​ന്ന ബൈ​ക്ക് യാ​ത്രി​ക​ർ പ​ഴ​യ പോ​സ്റ്റാ​ഫീ​സ് സ്റ്റോ​പ്പി​ൽ വ​ച്ച് ബ​സി​ന് മു​ന്നി​ൽ ബൈ​ക്ക് നി​ർ​ത്തി ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് ഡ്രൈ​വ​ർ മ​ർ​ദി​ച്ച​ത്. ബൈ​ക്ക് യാ​ത്രി​ക​നും ഡ്രൈ​വ​റും ത​മ്മി​ൽ വാ​ക്കേ​റ്റ​വും സം​ഘ​ർ​ഷാ​വ​സ്ഥ​യും ഉ​ണ്ടാ​യി.
ഇ​തോ​ടെ നാ​ട്ടു​കാ​രും കൂ​ടി. അ​സ​ഭ്യം പ​റ​ഞ്ഞ​തി​നാ​ണ് മ​ർ​ദി​ച്ച​തെ​ന്നാ​ണ് ബ​സ് ഡ്രൈ​വ​ർ പ​റ​ഞ്ഞ​ത്.
സം​ഘ​ർ​ഷാ​വ​സ്ഥ​യെ തു​ട​ർ​ന്ന് മ​ട്ട​ന്നൂ​ർ - ഇ​രി​ട്ടി റൂ​ട്ടി​ൽ അ​ല്പ​നേ​രം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. തു​ട​ർ​ന്നു മ​ട്ട​ന്നൂ​രി​ൽ നി​ന്നു പോ​ലീ​സ് എ​ത്തി ബ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.