വിതുര: ദേശീയ സഹകരണ യൂണിയന്റെയും വിതുര പട്ടികജാതി സംഘത്തിന്റെയും നേതൃത്വത്തിൽ എസ്സി വിഭാഗത്തിൽപ്പെട്ട വനിതകൾക്കായി സ്വയംതൊഴിൽ പരിശീലനം നൽകി. സംഘം പ്രസിഡന്റ് മാങ്കാല ബിജു ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഗിരിജകുമാരി സ്വാഗതം പറഞ്ഞു. സോപ്പ്, ലോഷൻ, ഡിഷ് വാഷ് എന്നിവയുടെ നിർമാണത്തിലാണ് പരിശീലനം നൽകിയത്.