തിരുവനന്തപുരം: വനത്തിന്റെയും വൃക്ഷങ്ങളുടെയും പ്രാധാന്യം പുതുതലമുറയിലെ കുട്ടികൾ മനസിലാക്കണമെന്ന് മന്ത്രി കെ.രാജു. പരിസ്ഥിതി സംരക്ഷണത്തിന് എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കോട്ടണ്‍ ഹിൽ എൽപി സ്കൂളിൽ വനംവകുപ്പ് നിർമിച്ച് നൽകിയ ചുവർ ചിത്രങ്ങൾ അടങ്ങിയ മതിലിന്റെ സമർപ്പണവും ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി. പിടിഎ പ്രസിഡന്റ് സുഷമാ മോഹൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർ ഡോ. എസ്. സി. ജോഷി, ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർ കെ.ജെ. വർഗീസ്, എസ്എസ്എ പ്രോജക്ട് ഡയറക്ടർ ഡോ.എ.പി. കുട്ടികൃഷ്ണൻ, എഇഒ വി.ആർ. മേഴ്സി , ചിത്രകാരി സുവർണ, സ്റ്റാഫ് സെക്രട്ടറി ആർ.സെലിൻ എന്നിവർ പ്രസംഗിച്ചു. ചുവർ ചിത്രങ്ങൾ വരച്ച ചിത്രകാരൻമാരായ ബിജോയി ബാലചന്ദ്രൻ, സുവർണ, കെ. സബിത,വി. അഖിൽ , അഭിലാഷ്, അനന്തകൃഷ്ണൻ, അനന്തുകൃഷ്ണൻ, ജിക്കി ക്രിസ്റ്റഫർ എന്നിവരെ മന്ത്രി ആദരിച്ചു.എസ്എംസി ചെയർമാൻ അനോജ് സ്വാഗതവും ഹെഡ്മിസ്ട്രസ് എം.സെലിൻ കൃതജ്ഞതയും പറഞ്ഞു.