വെഞ്ഞാറമൂട് : വെഞ്ഞാറമൂട് മേഖലയിൽ പ്രചരണ ബോര്‍ഡുകളും രക്തസാക്ഷിമണ്ഡപങ്ങളും എടുത്തു മാറ്റിയതില്‍ പ്രതിക്ഷേധിച്ച് ഡിവൈഎഫ്ഐയുടെയും സിപിഎമ്മിന്റെയും നേതൃത്വത്തില്‍ വട്ടപ്പാറ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.വട്ടപ്പാറ പള്ളിവിള മുതല്‍ ശീമമുളമുക്ക് വരെയുള്ള ഭാഗത്ത് റോഡ് വക്കിലെ കൊടിമരങ്ങളും ബോര്‍ഡുകളും സ്ഥൂപങ്ങളും കഴിഞ്ഞ രാത്രി വട്ടപ്പാറപോലീസ് നീക്കം ചെയ്തിരുന്നു.
കന്യാകുളങ്ങര , വെമ്പായം മേഖലയിലും സിപിഎം, ഡി വൈഎഫ്ഐയുടെപ്രചരണ ബോര്‍ഡുകളും രക്തസാക്ഷിമണ്ഡപങ്ങളും , കൊടിമരങ്ങളും നീക്കംചെയ്തിട്ടുണ്ട്. രാത്രിയുടെ മറവില്‍ മുന്നറിയിപ്പില്ലാതെയുള്ള വട്ടപ്പാറ എസ് ഐയുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് വൈകിട്ടോടെ പോലിസ്് സ്റ്റേഷനിലേക്ക്മാര്ച്ചും ധര്‍ണയും സംഘടിപ്പിച്ചത്. മാര്‍ച്ച് നടത്തിയപ്രവര്ത്തകര് വട്ടപ്പാറജംഗ്ഷനില് കൊടിമരങ്ങള്‍ പുനഃസ്ഥാപിച്ചു. പ്രതിഷേധമാര്‍ച്ച് ഡിവൈഎഫ്ഐ മുന്‍ജില്ലാ പ്രസിഡന്റ് ബി. ബിജു ഉദ്ഘാടനം ചെയ്തു.സിപിഎം തേക്കട എല്‍സി സെക്രട്ട്രറി കെ.വി. ശ്രാകാന്ത്,അജിത്ത്, ബി ജയകുമാര്‍, തുളസി,ജെ എസ്പ്രശാന്ത് തുടങ്ങിയവര്‍സംസാരിച്ചു.