തിരുവനന്തപുരം: കോലിയാക്കോട് കാരയ്ക്കാമണ്ഡപം കുറ്റിപ്പാല ശ്രീ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷിക മഹോത്സവവും പുണർത പൊങ്കാല ഉത്സവാഘോഷങ്ങളും ഇന്ന് ക്ഷേത്ര തന്ത്രി ജി. നാരായണ ശർമയുടെ മുഖ്യകാർമികത്വത്തിൽ കൊടിയേറി വിവിധ കലാപരിപാടികളോടും വിശേഷാൽ പൂജകളോടും ഏപ്രിൽ നാലിന് സമാപിക്കും. ഇന്ന് രാവിലെ 10.45 മേൽ 11.05 നകം കൊടിയേറ്റ് 30ന് വൈകിട്ട് അഞ്ചിന് ഐശ്വര്യ പൂജ, 31 ന് എട്ടിന് ട്രിവാൻഡ്രം വോയിസിന്റെ ഗാനമേള.
ഏപ്രിൽ ഒന്നിന് വൈകുന്നേരം 6.30ന് സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ഡോ.ശശിതരൂർ എംപി, 7.15 ന് നികുഞ്ജം ഡാൻസ് അക്കാദമി അവതരിപ്പിക്കുന്ന കലാ വിരുന്ന് രണ്ടിന് ഉച്ചകഴിഞ്ഞ് 2.35 നും 2.55 നും മധ്യേ ഭഗവതിയുടെ ചപ്രം എഴുന്നള്ളിപ്പ്. മൂന്നിന് രാത്രി 7.30ന് സിനിമാറ്റിക് ഡാൻസ്, എട്ടിന് സംഗീതാർച്ചന,നാലിന് 9.35 നും 10.10 നും മധ്യേ പുണർത പൊങ്കാലയ്ക്ക് ക്ഷേത്ര മേൽശാന്തി പണ്ടാര അടുപ്പിൽ അഗ്നി പകരും 12.30ന് പൊങ്കാല നിവേദ്യം രാത്രി ഏഴിന് ചുറ്റുവിളക്കും ദീപക്കാഴ്ചയും രാത്രി 12ന് മംഗള ഗുരുസിയോടെ ഉത്സവം കൊടിയിറങ്ങും. ഏപ്രിൽ എട്ടിന് വൈകുന്നേരം ആറിന് ചന്ദ്ര പൊങ്കാല.
കൊട്ടാരത്തിൽ തന്പി - രക്ഷാധികാരി, പനവിള രാജശേഖരൻ -പ്രസിഡന്റ്, കോലിയക്കോട് സുശീലൻ- സെക്രട്ടറി, ടി.എൻ. രാമചന്ദ്രൻ നായർ- ട്രഷറർ, എം.സദാനന്ദൻ ഉത്സവ കമ്മിറ്റി കണ്‍വീനർ എന്നിവരാണ് മുഖ്യഭാരവാഹികൾ.