വാഷിംഗ്ടൺ: സ്ഥാനമൊഴിയുന്ന അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയുടെ അഭിമാന പദ്ധതികളിലൊന്നായിരുന്ന ഒബാമ കെയർ ആരോഗ്യപദ്ധതി ഐസിയുവിൽ!
ഒബാമ ഒഴിയുന്നതിനു പിന്നാലെ പദ്ധതി തന്നെ നിർത്തലാക്കാനാണ് അധികൃതരുടെ നീക്കം. അമേരിക്കൻ ജനപ്രതിനിധി സഭ 198ന് എതിരേ 227 വോട്ടുകൾക്കു പദ്ധതി നിർത്തലാക്കാനുള്ള പ്രമേയം പാസാക്കി. സാമ്പത്തിക ബാധ്യതയെത്തുടർന്നാണു പദ്ധതി നിർത്തലാക്കാൻ തീരുമാനിച്ചത്.
ജനുവരി ഇരുപത്തിയേഴോടെ പദ്ധതി നിർത്തലാക്കുന്നതിനുള്ള നിയമനിർമാണം നടപ്പിലാക്കാൻ പ്രത്യേക കമ്മിറ്റിക്കും ജനപ്രതിനിധി സഭ രൂപം നൽകി.
നേരത്തേ 41ന് പകരം 58 വോട്ടുകൾക്കു പദ്ധതി റദ്ദാക്കാനുള്ള അംഗീകാരം സെനറ്റും നൽകിയിരുന്നു. ആരോഗ്യ പദ്ധതി നിർത്തലാക്കാനുള്ള തീരുമാനത്തിനെതിരേ ഡെമോക്രാറ്റുകൾ പ്രക്ഷോഭം ആരംഭിച്ചു.
താൻ അധികാരത്തിലെത്തിയാൽ ഒബാമ കെയർ ആരോഗ്യപദ്ധതി നിർത്തലാക്കുമെന്നു തെരഞ്ഞെടുപ്പ് പ്രചാരണകാലത്തുതന്നെ നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു.
എന്നാൽ, പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം പദ്ധതി നിർത്തില്ലെന്നും ആവശ്യമായ മാറ്റങ്ങൾ വരുത്തുകയേയുള്ളൂവെന്നും ട്രംപ് നിലപാടു മാറ്റിയിരുന്നു.
അമേരിക്കയിലെ രണ്ടു കോടിയിലധികം പേർക്ക് ഒബാമ കെയർ പദ്ധതിയുടെ ആനുകൂല്യം ലഭിച്ചിരുന്നതായാണ് റിപ്പോർട്ട്.