ലണ്ടൻ: ബ്രിട്ടനിലെ ഇസ്രയേൽ എംബസി ഉദ്യോഗസ്ഥൻ ഷായ് മസോട്ട് രാജിവച്ചു. അൽ ജസീറ ചാനൽ നടത്തിയ അന്വേഷണത്തിൽ ഇയാൾ ബ്രിട്ടനെതിരേ ഗൂഢാലോചന നടത്തിയതായുള്ള വിവരങ്ങൾ പുറത്തുവന്ന പശ്ചാത്തലത്തിലാണു രാജി. സംഭവത്തിൽ ബ്രിട്ടനോട് ഇസ്രയേൽ മാപ്പു പറഞ്ഞു. ബ്രിട്ടൻ വിദേശകാര്യ സെക്രട്ടറി അലൻ ഡങ്കനെ പുറത്താക്കാനുള്ള ഗൂഡാലോചനയുടെ വിവരങ്ങളാണ് ദി ലോബി എന്ന ഒളികാമറ ഒാപ്പറേഷനിലൂടെ അൽ ജസീറ പുറത്തുവിട്ടത്. സംഭവത്തെ അപലപിക്കുന്നതായി ഇസ്രയേൽ എംബസി വ്യക്താവ് ട്വീറ്റ് ചെയ്തു.