ജലന്ധർ: വോട്ട് ചെയ്യുന്നതിന് രാഷ്ട്രീയകക്ഷികളിൽനിന്ന് പണം വാങ്ങണമെന്നു പഞ്ചാബിലെ വോട്ടർമാർക്ക് അരവിന്ദ് കേജരിവാളിന്റെ ഉപദേശം. പണം വാങ്ങിയശേഷം ആം ആദ്മി പാർട്ടിക്ക് വോട്ട് ചെയ്യണമെന്നും ഡൽഹി മുഖ്യമന്ത്രി നിർദേശിച്ചു. അതുവഴി രാഷ്ട്രീയകക്ഷികളെ വിഡ്ഢികളാക്കണമെന്നാണു കേജരിവാളിന്റെ ആവശ്യം.
സമാനമായ ആഹ്വാനത്തിന് ഗോവയിലെ തെരഞ്ഞെടുപ്പ് കമ്മീഷണർ ദിവസങ്ങൾക്കു മുമ്പ് കേജരിവാളിനെതിരേ കേസെടുത്തിരുന്നു.
സമാനമായ ആഹ്വാനത്തിന് ഗോവയിലെ തെരഞ്ഞെടുപ്പ് കമ്മീഷണർ ദിവസങ്ങൾക്കു മുമ്പ് കേജരിവാളിനെതിരേ കേസെടുത്തിരുന്നു.