താമരശേരി: അയൽവാസികളായ പെണ്‍കുട്ടികളെ കാണാതായെന്നു പരാതി. താമരശേരി അന്പായത്തോട് മിച്ചഭൂമി ഒന്നാം പ്ലോട്ടിൽ പനയത്തിൽ ആരിഫ് തങ്ങളുടെ മകൾ സജ്ന (17), അയൽവാസി മുഹമ്മദിന്റെ മകൾ റഫീന (17) എന്നിവരെയാണ് 24 മുതൽ കാണാതായത്. താമരശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. എന്തെങ്കിലും വിവരം ലഭിക്കുന്നവർ താമരശേരി പോലീസ് സ്റ്റേഷനിലോ താമരശേരി സിഐ 9497987191, എസ്ഐ 9497980792 എന്നിവരെയോ അറിക്കണമെന്ന് സിഐ അഗസ്റ്റിൻ അറിയിച്ചു.