കോഴിക്കോട് :വിദ്യാഭ്യാസ വകുപ്പിനെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്ത മന്ത്രി സി. രവീന്ദ്രനാഥ് രാജിവയ്ക്കണമെന്ന് കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് കെ.എ മുഹമ്മദ് ഷമീര്‍ ആവശ്യപ്പെട്ടു. പ്രതിഷേധങ്ങളുടെ ഭാഗമായി 30-ന് വിദ്യാഭ്യാസ മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് മാര്‍ച്ച് നടത്തും . സംസ്ഥാന സെക്രട്ടറി പി.എം. മുഹമ്മദ് റിഫ, സംസ്ഥാന സമിതിഅംഗം പി.വി. ഷഫീഖ്, സക്കീര്‍ കല്ലായി തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.