കേരള വനിതകള്‍ സെമിയില്‍
01:41 AM Jan 13, 2017 | Deepika.com
പുതുച്ചേരി: സീനിയര്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരള വനിതകള്‍ സെമിയില്‍. മഹാരാഷ്ട്രയെ 73-52 എന്ന സ്കോറിനാണ് കേരളം പരാജയപ്പെടുത്തിയത്. അതേ സമയം കേരള പുരുഷന്മാര് ക്വാര്‍ട്ടറില്‍ തമിഴ്നാടിനു മുന്നില്‍ മുട്ടുകുത്തി. 52-72 എന്ന സ്കോറിനായിരുന്നു കേരളം തോല്‍വി സമ്മതിച്ചത്. വനിതകളില്‍ മഹാരാഷ്ട്രയെ നിലംപരിശാക്കുന്ന പ്രകടനമാണ് കേരളം കാഴ്ചവച്ചത്. കേരളത്തിനു വേണ്ടി ജീന പി.എസ് 22ഉം പൂജാമോള്‍ 12ഉം പോയിന്റുകള്‍ നേടി. സെമിയില്‍ ഛത്തീസ്ഗഡാണ് കേരളത്തിന്റെ എതിരാളികള്‍. ഡല്‍ഹിയെ പരാജയപ്പെടുത്തിയാണ് ഛത്തിസ്ഗഡ് മെസിയിലിടം നേടിയത്. മറ്റു ക്വാര്‍ട്ടറുകളില്‍ െ തലുങ്കാന തമിഴ്നാടിനെയും റെയില്‍വേസ് മധ്യപ്രദേശിനെയും പരാജയപ്പെടുത്തി അവസാന നാലിലെത്തി. പുരുഷന്മാരില് റയില്‍വേസിനെ പരാജയപ്പെടുത്തി പഞ്ചാബും സെമിയിലെത്തിയിട്ടുണ്ട്.