ഇന്‍ഡോര്‍: രഞ്ജി ട്രോഫി ഫൈനലില്‍ ആദ്യ ഇന്നിംഗ്സില്‍ ലീഡ് വഴങ്ങിയ മുംബൈ ഗുജറാത്തിനെതിരേ തിരിച്ചടിക്കുന്നു. 100 റണ്‍സിന്റെ കടവുമായി രണ്ടാം ഇന്നിംഗ്സിലിറങ്ങിയ മുംബൈ മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സെടുത്തിട്ടുണ്ട്. മുംബൈയ്ക്ക് ഇപ്പോള്‍ ഏഴു വിക്കറ്റുകള്‍ ശേഷിക്കെ 108 റണ്‍സിന്റെ ലീഡായി.
മുംബൈയ്ക്കു വേണ്ടി ശ്രേയസ് അയ്യര്‍ നേടിയ 82 റണ്‍സെടുത്തപ്പോള്‍ പൃഥ്വി ഷാ 44 റണ്‍സെടുത്തു. 45 റണ്‍സോടെ സുര്യകുമാര്‍ യാദവും 13 റണ്‍സോടെ ക്യാപ്റ്റന്‍ ആദിത്യ താരെയുമാണ് ക്രീസില്‍.
മൂന്നു വിക്കറ്റുകളെടുത്ത ഗുജറാത്തിന്റെ ചിന്ദന്‍ ഗാജയാണ് മുംബൈയുടെ മുന്നു വിക്കറ്റുകളും വീഴ്ത്തിയത്. നേരത്തെ,ആറിന് 291 എന്ന നിലയില്‍ മൂന്നും ദിനം ക്രീസിലെത്തിയ ഗുജറാത്തിന്റെ ഇന്നിംഗ്സ് 328 റണ്‍സില്‍ അവസാനിച്ചു. മുംബൈയുടെ ശാര്‍ദുല്‍ താക്കൂര്‍ നാലു വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ബല്‍വീന്ദര്‍ സന്ധുവും അഭിഷേക് നായരും മൂന്നു വിക്കറ്റുകള്‍ വീതം സ്വന്തമാക്കി.
രഞ്ജി: മുംബൈ തിരിച്ചടിക്കുന്നു
01:41 AM Jan 13, 2017 | Deepika.com