സാ​നി​യ - ബാർബോറ സ​ഖ്യം ഫൈ​ന​ലി​ല്‍

01:41 AM Jan 13, 2017 | Deepika.com
സി​ഡ്‌​നി: സീ​സ​ണി​ലെ ര​ണ്ടാം കി​രീ​ടം ല​ക്ഷ്യ​മി​ട്ട് ഇ​ന്ത്യ​ന്‍ താ​രം സാ​നി​യ മി​ര്‍സ​യും ചെ​ക് താ​രം ബാ​ര്‍ബോ​റ സ്ട്രി​ക്കോ​വ​യും ചേ​ര്‍ന്ന സ​ഖ്യം സി​ഡ്‌​നി ഇ​ന്‍റ​ര്‍നാ​ഷ​ണ​ൺ ടെ​ന്നീ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ന്‍റെ ഫൈ​ന​ലി​ലെ​ത്തി. ടോ​പ് സീ​ഡാ​യ സാ​നി​യ- സ്ട്രി​ക്കോ​വ സ​ഖ്യം അ​മേ​രി​ക്ക​യു​ടെ വാ​നി​യ കിം​ഗ് - യാ​റോ​സ്ലാ​വ ഷെ​വ്‌​ഡേ​വ സ​ഖ്യ​ത്തെ​യാ​ണ് സെ​മി​യി​ല്‍ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

സ്‌​കോ​ര്‍: 6- 1, 6-2. ഫൈ​ന​ലി​ല്‍ ടൈ​മി​യ ബാ​ബോ​സ് -അ​ന​സ്റ്റാ​സി​യ പാ​വ്‌​ചെ​ങ്കോ​വ സ​ഖ്യ​മാ​ണ് സാ​നി​യ സ​ഖ്യ​ത്തി​ന്‍റെ എ​തി​രാ​ളി​ക​ള്‍.

മാ​ർ​ട്ടി​ന ഹിം​ഗി​സു​മാ​യി വേ​ർ​പി​രി​ഞ്ഞ ശേ​ഷം ഒ​ത്തു​ചേ​ർ​ന്ന സാ​നി​യ- ബാ​ർ​ബോ​റ സ​ഖ്യം മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ന​ട​ത്തു​ന്ന​ത്.

കിരീടം നേടിയാൽ ഓസ്ട്രേലിയൻ ഓപ്പണു തയാറെടുക്കുന്ന സാനിയയ്ക്ക് അത് ആത്മ വിശ്വാസമേകും.