+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മണ്ണിര കമ്പോസ്റ്റ് കേന്ദ്രത്തിനു ചുറ്റും മാലിന്യം കുന്നുകൂടി

കൊടുവായൂർ: മണ്ണിര കമ്പോസ്റ്റ് കേന്ദ്രത്തിനു സമീപത്തും റോഡിന്റെ ഇരുവശത്തുമായി മാലിന്യംകുന്നുകൂടി കിടക്കുന്നതായി പരാതി. മാലിന്യക്കുമ്പാരം എങ്ങനെ ഒഴിവാക്കുമെന്നറിയാതെ പഞ്ചായത്ത് അധികൃതരും കുഴങ്ങുകയാണ്. മ
മണ്ണിര കമ്പോസ്റ്റ് കേന്ദ്രത്തിനു ചുറ്റും മാലിന്യം കുന്നുകൂടി
കൊടുവായൂർ: മണ്ണിര കമ്പോസ്റ്റ് കേന്ദ്രത്തിനു സമീപത്തും റോഡിന്റെ ഇരുവശത്തുമായി മാലിന്യംകുന്നുകൂടി കിടക്കുന്നതായി പരാതി. മാലിന്യക്കുമ്പാരം എങ്ങനെ ഒഴിവാക്കുമെന്നറിയാതെ പഞ്ചായത്ത് അധികൃതരും കുഴങ്ങുകയാണ്. മാസങ്ങൾക്കുമുമ്പ് കുന്നുകൂടിയ മാലിന്യത്തിന് തീയിട്ടത് വൻപ്രതിഷേധത്തിനു ഇടയാക്കിയിരുന്നു.

മാലിന്യംമൂലം പ്രദേശത്തെ സ്കൂളുകൾ, കോളജ് വിദ്യാർഥികൾക്കും തദ്ദേശീയർക്കും ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നുണ്ട്. മഴയില്ലാത്തത് താത്കാലിക ആശ്വാസമാണെങ്കിലും തെരുവുനായ്ക്കൾ മാലിന്യം കടിച്ചുവലിച്ചിട്ട് ഇവിടെ വിലസുകയാണ്. മഴക്കാലം ആരംഭിക്കുന്നതിനുമുമ്പേ മാലിന്യം നിർമാർജനം ചെയ്യുന്നതിനു ആരോഗ്യവകുപ്പ് അധികൃതർ നടപടിയെടുക്കണമെന്ന ആവശ്യം ശക്‌തമാണ്.