ന്യൂഡല്‍ഹി: സുരേഷ് കല്‍മാഡിയെയും അഭയ് ചൗട്ടാലയെയും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ ലൈഫ് ടൈം പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത് ഐഒഎ റദ്ദാക്കി. കേന്ദ്ര കായിക മന്ത്രാലയം അസോസിയേഷന്റെ അംഗീകാരം വിലക്കിയതിനെ തുടര്‍ന്നാണ് കല്‍മാഡിയെയും ചൗട്ടാലയെയും തെരഞ്ഞെടുത്തതില്‍ നിന്ന് അസോസിയേഷനു പിന്‍വാങ്ങേണ്ടി വന്നത്.
അസോസിയേഷന്റെ തീരുമാനത്തെ കേന്ദ്ര കായിക മന്ത്രാലയം സ്വാഗതം ചെയ്തു. തീരുമാനത്തില്‍ സന്തോഷമുണ്ടെന്നും രാജ്യത്തെ കായിക ഭരണത്തിന് ഏറ്റവും ഗുണപരമായ തീരുമാനമാണ് അസോസിയേഷന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും കായിക മന്ത്രി വിജയ് ഗോയല്‍ പറഞ്ഞു. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ വാര്‍ഷിക യോഗത്തിലാണ് 2010ല്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ അഴിമതി നടത്തിയതിനു പ്രതിക്കൂട്ടില്‍ നില്ക്കുന്ന സുരേഷ് കല്‍മാഡിയെയും അഭയ് ചൗട്ടാലയെയും ലൈഫ് ടൈം പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്.
കല്‍മാഡിയും ചൗട്ടാലയും പുറത്ത്
12:16 AM Jan 12, 2017 | Deepika.com