ഗുജറാത്തിനു ലീഡ്
12:16 AM Jan 12, 2017 | Deepika.com
ഇന്‍ഡോര്‍: രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ മുംബൈക്കെതിരേ ഗുജറാത്തിന് ഒന്നാം ഇന്നിംഗ്സ് ലീഡ്. മുംബൈയുടെ സ്കോറായ 228നു മറുപടിയായി ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 291 റണ്‍സെടുത്തിട്ടുണ്ട്. നാലു വിക്കറ്റുകള്‍ ശേഷിക്കേ അവര്‍ക്ക് 63 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡുണ്ട്. അര്‍ധസെഞ്ചുറി നേടിയ പാര്‍ഥിവ് പട്ടേലിന്റെയും (90) മന്‍പ്രീത് ജുനേജയുടെയും (77) മികവിലാണ് ഗുജറാത്തിന് ഒന്നാം ഇന്നിംഗ്സ് ലീഡ് ലഭിച്ചത്. ഭാര്‍ഗവ് മെറായി 45 റണ്‍സ് നേടി. മുംബൈക്കു വേണ്ടി അഭിഷേക് നായര്‍ മൂന്നു വിക്കറ്റും ശാര്‍ദുല്‍ ഠാക്കുര്‍ രണ്ടു വിക്കറ്റും നേടി.