തിരുവനന്തപുരം: ദീപികയും സർക്കിളോ റിക്രിയേഷൻ ക്ലബ് തിരുവനന്തപുരവും സഹകരിച്ച് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഫെബ്രുവരി 11, 12 തീയതികളിൽ സംസ്ഥാന സ്കൂൾ ഓപ്പണ്‍ റോളർ സ്കേറ്റിംഗ് ടൂർണമെന്റ് നടത്തുന്നു. 8-10, 10-12, 12-16, 16നു മുകളിൽ എന്നിങ്ങനെ ക്വാഡ്, ഇൻലൈൻ എന്നീ വിഭാഗങ്ങളിലാണ് മത്സരം.
പ്രോത്സാഹന വിഭാഗമായി എട്ടു വയസിനു താഴെയുള്ള കുട്ടികളുടെ മത്സരവും നടത്തുന്നുണ്ട്. വിശദവിവരങ്ങൾക്ക് 8129485156, 9495902907 എന്ന ഫോണ്‍ നന്പറുകളിൽ ബന്ധപ്പെടുക
റോളർ സ്കേറ്റിംഗ് ടൂർണമെന്റ്
12:16 AM Jan 12, 2017 | Deepika.com