പവര്‍ ലിഫ്റ്റിംഗ്: കെ.സി. നന്ദുവും ടി.സി. റിയയും നയിക്കും
12:30 AM Jan 11, 2017 | Deepika.com
ആലപ്പുഴ: ഇന്നു മുതല്‍ 15 വരെ കോയമ്പത്തൂരില്‍ നടക്കുന്ന ദേശീയ ജൂണിയര്‍ പവര്‍ലിഫ്റ്റിംഗ് മത്സരത്തില്‍ കേരളാ പുരുഷടീമിനെ ആലപ്പുഴയുടെ കെ.സി.നന്ദുവും വനിതാ ടീമിനെ തൃശൂരിലെ ടി.സി. റിയയും നയിക്കും. കഴിഞ്ഞ 10 ദിവസമായി ആലപ്പുഴയിലെ ആലപ്പി ജിമ്മിലായിരുന്നു കേരളാ ടീമിന്റെ കോച്ചിംഗ് ക്യാമ്പ്. ടീം അംഗങ്ങള്‍: പി.എസ്. നോബിള്‍, കെ.സി. നന്ദു, വിന്‍സെന്റ് പോളികാര്‍പ്പ് ഡിക്രൂസ്, അബിന്‍ ബി, കണ്ണന് വിജയന് (ആലപ്പുഴ), യദുരാജ് (കൊല്ലം), ബിബിന്‍ ജോയി, കിരണ്‍ കെ.പി, കിഷോര്‍ സേവ്യര്‍, ടി.സി. റിയ, (തൃശൂര്‍), ജി.ശ്രീനാഥ്, ജി. ആസിഫ് അലി ( തിരുവനന്തപുരം), മിനു ഇമ്മാനുവല്‍, നീനു വര്‍ഗീസ് (ഇടുക്കി), ആഷിമോൾ, രേവതി പ്രകാശ്, വിഷ്ണുപ്രിയ, മുരുകേശന്, ലിഫിന് ഡിസൂസ (എറണാകുളം), അശ്വനി സുരേഷ്, എം.വി. അഭിരാമി (കോഴിക്കോട്). ഇ. ഷമി,മിഥുന് ജോസഫ് എന്നിവര്‍ പരിശീലകരും വേണു ജി. നായര്‍, കൊച്ചുമോള് എന്നിവര്‍ ടീം മാനേജര്‍മാരുമാണ്.