കൊച്ചി: സയ്യിദ് മുഷ്താഖ് അലി ട്വന്റി 20 ക്രിക്കറ്റ് ടൂർണമെന്റിനുള്ള കേരളാ ടീമിനെ സച്ചിൻ ബേബി നയിക്കും. സന്ദീപ് വാര്യരാണു വൈസ് ക്യാപ്റ്റൻ. സഞ്ജു വിശ്വനാഥ്, റോഹൻ പ്രേം, ജലജ് സക്സേന, റൈഫി വിൻസന്റ് ഗോമസ്, പി. പ്രശാന്ത്, ഇഖ്ബാൽ അബ്ദുള്ള, ഫാബിദ് ഫാറൂഖ് അഹമ്മദ്, മനു കൃഷ്ണൻ, ബേസിൽ തന്പി, സി.വി. വിനോദ് കുമാർ, മുഹമ്മദ് അസഹ് റുദീൻ, വിഷ്ണു വിനോദ്, റോഹൻ എസ് കുന്നുമ്മൽ എന്നിവരാണു മറ്റു ടീമംഗങ്ങൾ.
കെ.എം. ആസിഫ്, ടിൽബിൻ ജോസഫ് എന്നിവർ റിസർവ് ബൗളർമാരായി ക്യാന്പിലുണ്ടാകും. കെസിഎ സെക്രട്ടറിയും സെലക്ഷൻ കമ്മിറ്റി കണ്‍വീനറുമായ ജയേഷ് ജോർജ്, ചെയർമാൻ ജയരാമൻ എന്നിവരടങ്ങുന്ന കമ്മിറ്റിയാണു ടീമിനെ തെരഞ്ഞെടുത്തത്. ശിവദാസ്, റാം മോഹൻ, സുനിൽ കുമാർ, ജി. ഗോപകുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ടിനു യോഹന്നാനാണു ടീം കോച്ച്. ടീം മാനേജർ ജാഫർസേട്ട്. ചെന്നൈയിൽ നടക്കുന്ന ടൂർണമെന്റിൽ 29ന് ആന്ധ്രയ്ക്കെതിരേയാണു കേരളത്തിന്റെ ആദ്യ മത്സരം. 30നു കർണാടകയേയും 31നു ഹൈദരാബാദിനെയും നേരിടും. ഫെബ്രുവരി രണ്ടിനു ഗോവയോടും മൂന്നിനു തമിഴ്നാടിനോടും ഏറ്റുമുട്ടും.
സയ്യിദ് മുഷ്താഖ് അലി ട്വന്റി 20: സച്ചിൻ ബേബി കേരള ക്യാപ്റ്റൻ
12:30 AM Jan 11, 2017 | Deepika.com