+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേരള മീഡിയാ അക്കാദമി: മാധ്യമ അവാർഡുകൾക്ക് എൻട്രി ക്ഷണിച്ചു

കൊല്ലം: കേരള മീഡിയ അക്കാദമിയുടെ 2016 ലെ മാധ്യമ അവാർഡുകൾക്ക് എൻട്രി ക്ഷണിച്ചു. 2016 ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകളാണ് പരിഗണിക്കുന്നത്.ദിനപത്രങ്ങളിലെ മികച
കേരള മീഡിയാ അക്കാദമി: മാധ്യമ അവാർഡുകൾക്ക് എൻട്രി ക്ഷണിച്ചു
കൊല്ലം: കേരള മീഡിയ അക്കാദമിയുടെ 2016 ലെ മാധ്യമ അവാർഡുകൾക്ക് എൻട്രി ക്ഷണിച്ചു. 2016 ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകളാണ് പരിഗണിക്കുന്നത്.

ദിനപത്രങ്ങളിലെ മികച്ച എഡിറ്റോറിയലിനുള്ള വി കരുണാകരൻ നമ്പ്യാർ അവാർഡ്, അന്വേഷണാത്മക റിപ്പോർട്ടിനുള്ള ചൊവ്വര പരമേശ്വരൻ അവാർഡ്, പ്രാദേശിക ലേഖകനുള്ള ഡോ മുർക്കന്നൂർ നാരായണൻ അവാർഡ്, ഹ്യൂമൻ ഇന്ററസ്റ്റ് സ്റ്റോറിയ്ക്കുള്ള എൻ എൻ സത്യവ്രതൻ അവാർഡ്, ന്യൂസ് ഫോട്ടോഗ്രാഫർക്കുള്ള അക്കാദമി അവാർഡ്, ദൃശ്യമാധ്യമ രംഗത്തെ മികച്ച പ്രവർത്തനത്തിനുള്ള അക്കാദമി അവാർഡ് എന്നിവയ്ക്കാണ് എൻട്രികൾ ക്ഷണിച്ചത്.

റിപ്പോർട്ടിൽ/ഫോട്ടോയിൽ ലേഖകന്റെ/ഫോട്ടോഗ്രാഫറുടെ പേർ ചേർത്തിട്ടില്ലെങ്കിൽ സ്‌ഥാപന മേലധികാരിയുടെ സാക്ഷ്യപത്രം ഹാജരാക്കണം. ഒരാൾക്ക് പരമാവധി മൂന്ന് എൻട്രികൾ അയക്കാം. എൻട്രിയുടെ ഒറിജിനലും മൂന്ന് പകർപ്പുകളും സഹിതം ഏപ്രിൽ 15 നകം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി–682030 എന്ന വിലാസത്തിൽ നൽകണം.

കവറിന് പുറത്ത് ഏത് വിഭാഗത്തിലേയ്ക്കുള്ള എൻട്രിയാണ് എന്നു രേഖപ്പെടുത്തണം. ദൃശ്യമാധ്യമ പ്രവർത്തകനുള്ള അവാർഡിന് പ്രേക്ഷകർക്കും പേര് നിർദേശിക്കാം. ഏതു മേഖലയിലെ ഏതു പ്രോഗ്രാമാണ് ശുപാർശ ചെയ്യുന്നത് എന്നും രേഖപ്പെടുത്തണം. പ്രേക്ഷകർക്ക് അക്കാദമിയുടെ വിലാസത്തിലോ സലൃമഹമാലറശമമരമറലാ്യ.ഴീ്*ഴമാശഹ.രീാഎന്ന വിലാസത്തിലോ ശുപാർശ അയക്കാം.