+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലൈബ്രറി വാർഷികവും ബാലവേദിസംഗമവും നടത്തി

കുളത്തൂപ്പുഴ: കെപിഒ ഡിജിറ്റൽ ലൈബ്രറിയുടെ വാർഷികവും ബാലവേദി സംഗമവും സംഘടിപ്പിച്ചു. സംസ്‌ഥാന കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ വാർഷികാഘോഷവും, സംസ്‌ഥാന ലൈബ്രറി കൗൺസിൽ അംഗം എം.സലീം ബാലവേദി സംഗ
ലൈബ്രറി വാർഷികവും ബാലവേദിസംഗമവും നടത്തി
കുളത്തൂപ്പുഴ: കെപിഒ ഡിജിറ്റൽ ലൈബ്രറിയുടെ വാർഷികവും ബാലവേദി സംഗമവും സംഘടിപ്പിച്ചു. സംസ്‌ഥാന കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ വാർഷികാഘോഷവും, സംസ്‌ഥാന ലൈബ്രറി കൗൺസിൽ അംഗം എം.സലീം ബാലവേദി സംഗമവും ഉദ്ഘാടനം ചെയ്തു.

ലൈബ്രറി വൈസ്പ്രസിഡൻറ് എ.ബൈജു അധ്യക്ഷത വഹിച്ചു. വായനാമത്സര വിജയികളെ പുനലൂർ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് കാസ്റ്റലസ് ജൂനിയർ ആദരിച്ചു. എസ്.ഇ.സഞ്ജയ്ഖാൻ അവാർഡ് വിതരണവും സി.സുഭിലാഷ്കുർ സർട്ടിഫിക്കറ്റ് വിതരണം നിർവഹിച്ചു.

സാംസ്ക്കാരികവേദി പ്രസിഡൻറ് നജീമുദീൻ, ഭാരവാഹികളായ ജി.സജീവ്, മുഹമ്മദ് അൻസാരി, ജമീർ, തുടങ്ങിയവർ പ്രസംഗിച്ചു. രാവിലെ മുതൽ സൗജന്യ നേത്രപരിശോധനയും തിമിരശസ്ത്രക്രിയ നിർണയ ക്യാമ്പും നടന്നു