+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓച്ചിറയിൽ പണം തട്ടിയെടുത്ത കേസിൽ രണ്ടാമനും പിടിയിൽ

കരുനാഗപ്പള്ളി: ഓച്ചിറയിൽ ബാങ്കിൽ അടയക്കാൻ കൊണ്ട് വന്ന 20 ലക്ഷം രൂപ അടങ്ങിയ ബാഗ് തട്ടിയെടുത്ത കേസിൽ ഒരാളെ കൂടി പിടികൂടി. ആലുംപീടിക മണി മന്ദിരത്തിൽ വിഷ്ണു (25) നെയാണ് ഓച്ചിറ എസ് ഐ വിനോദ് ചന്ദ്രന്റെ നേതൃ
ഓച്ചിറയിൽ പണം തട്ടിയെടുത്ത കേസിൽ രണ്ടാമനും പിടിയിൽ
കരുനാഗപ്പള്ളി: ഓച്ചിറയിൽ ബാങ്കിൽ അടയക്കാൻ കൊണ്ട് വന്ന 20 ലക്ഷം രൂപ അടങ്ങിയ ബാഗ് തട്ടിയെടുത്ത കേസിൽ ഒരാളെ കൂടി പിടികൂടി. ആലുംപീടിക മണി മന്ദിരത്തിൽ വിഷ്ണു (25) നെയാണ് ഓച്ചിറ എസ് ഐ വിനോദ് ചന്ദ്രന്റെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

സംഘത്തിലുണ്ടായിരുന്ന ആലുംപീടിക ചാന്നാംച്ചേരിൽ കിഷോർ (28)നെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി പോലീസിൽ ഏൽപ്പിക്കുകയും കോടതി ഇയാളെ റിമാന്റ് ചെയ്യുകയും ചെയ്തിരുന്നു. ഹരിപ്പാടിൽ നിന്നും മോഷ്‌ടിച്ച ബൈക്കിലാണ് ഇരുവരും പണം തട്ടാൻ എത്തിയതെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞ 21 ന് ഉച്ചയ്ക്ക് 12.30ന് ഓച്ചിറ ഫെഡറൽ ബാങ്കിന് മുന്നിലായിരുന്നു സംഭവം.കല്ലൂർ മുക്കിലെ ബീവറേജസിലെ സിവിൾ സപ്ലൈസ്സിലെ പണം റൈറ്റർ സേഫ് ഗാർഡിലെ ജീവനക്കാരനായ ചുനക്കര സ്വദേശിയായ രമണ (31)നെ ആക്രമിച്ച് മുളക് സ്പ്രേ മുഖത്ത് അടിച്ചാണ് പണം തട്ടിയെടുത്തത്. പണം കൈക്കലാക്കിയ കിഷോർ ഓടുന്നതിനിടെ രമണനും പിന്നാലെ ബഹളം ഉണ്ടാക്കി ഓടിയെത്തി നാട്ടുകാരുടെ സഹായത്താൽ കിഷോറിനെ പിടികൂടുകയായിരുന്നു.

ഉടൻ പോലീസ് എത്തി പണവുമായി നിന്ന കിഷോറിനെ കസ്റ്റഡിയിൽ എടുത്തു. ഇയാളുടെ സുഹൃത്ത് ബൈക്ക് ഉപേക്ഷിച്ച് കടന്ന് കളയുകയും ചെയ്തു. ഒളിവിൽ കഴിഞ്ഞു വന്ന വിഷ്ണുവിനെ കായംകുളത്ത് നിന്നുമാണ് അറസ്റ്റ് ചെയ്തത്. വിഷ്ണുവിനെ കോടതി റിമാന്റ് ചെയ്തു.