+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ്യാപാരികളുടെ പുനരധിവാസം ഉറപ്പാക്കണം: മെക്ക

ശാസ്താംകോട്ട: ചക്കുവള്ളിയിലെ ദേവസ്വം ഭൂമിയിലെ കെട്ടിടങ്ങളിൽ വർഷങ്ങളായി കച്ചവടം നടത്തുന്ന വ്യാപാരികളുടെ പുനരധിവാസം സർക്കാരും ദേവസ്വം ബോർഡും ചേർന്ന് ഉറപ്പാക്കണമെന്ന് മെക്ക സംസ്‌ഥാന നിർവാഹക സമിതിയംഗം അർത
വ്യാപാരികളുടെ പുനരധിവാസം ഉറപ്പാക്കണം: മെക്ക
ശാസ്താംകോട്ട: ചക്കുവള്ളിയിലെ ദേവസ്വം ഭൂമിയിലെ കെട്ടിടങ്ങളിൽ വർഷങ്ങളായി കച്ചവടം നടത്തുന്ന വ്യാപാരികളുടെ പുനരധിവാസം സർക്കാരും ദേവസ്വം ബോർഡും ചേർന്ന് ഉറപ്പാക്കണമെന്ന് മെക്ക സംസ്‌ഥാന നിർവാഹക സമിതിയംഗം അർത്തിയിൽ അൻസാരി ആവശ്യപ്പെട്ടു. കോടതി വിധി നടപ്പിലാക്കുമ്പോൾ കുടിയിറക്കപ്പെടുന്ന വ്യാപാരികളും കുടുംബങ്ങളും പട്ടിണിയിലാകും. കൈയേറ്റം ഒഴിപ്പിക്കുന്നതിനൊപ്പം ഇവർക്ക് ഉപജീവനത്തിനുള്ള ബദൽമാർഗം കണ്ടെത്തികൊടുക്കേണ്ടത് സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും ഉത്തരവാദിത്വമാണെന്ന് അദ്ദേഹം പറഞ്ഞു.