ധോണിയുടെ രാജിക്കു സമ്മർദം ചെലുത്തിയിട്ടില്ല: എം.എസ്.കെ. പ്രസാദ്
01:49 AM Jan 10, 2017 | Deepika.com
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ സ്ഥാനമൊഴിയാൻ മഹേന്ദ്രസിംഗ് ധോണിയെ നിർബന്ധിച്ചിട്ടില്ലെന്നു സെലക്ഷൻ കമ്മിറ്റി ചെയർമാൻ എം.എസ്.കെ. പ്രസാദ്. സെലക്ടർമാരുടെ സമ്മർദത്തെ തുടർന്നാണ് ധോണി പരിമിത ഓവർ ക്രിക്കറ്റിലെയും നായക സ്ഥാനം ഒഴിഞ്ഞത് എന്ന തരത്തിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ അസംബന്ധമാണെന്നും അദ്ദേഹം പറഞ്ഞു.നായകസ്ഥാനം ഒഴിയണമെന്ന് ഒരിക്കൽപോലും ധോണിയോട് പറഞ്ഞിട്ടില്ല. അത് അദ്ദേഹത്തിന്റെ സ്വന്തം തീരുമാനമായിരുന്നു. ഗുജറാത്തും ജാർഖണ്ഡും തമ്മിലുള്ള രഞ്ജി മത്സരം നടക്കുന്നതിനിടെയാണ് ധോണി ഇക്കാര്യം അറിയിച്ചതെന്നും മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ കൂടിയായ എം.എസ്.കെ. പ്രസാദ് പറഞ്ഞു.