കോഹ്ലിക്കൊപ്പം വില്യംസണും
01:49 AM Jan 10, 2017 | Deepika.com
ദുബായ്: ക്രിക്കറ്റിന്റെ മൂന്നു ഫോർമാറ്റിലും ബാറ്റിംഗ് റാങ്കിംഗിൽ ആദ്യ അഞ്ചിൽ ഉൾപ്പെടുക എന്ന അപൂർവ നേട്ടം വിരാട് കോഹ്ലിക്കു പുറമേ കെയ്ൻ വില്യംസണും സ്വന്തമാക്കി. ട്വന്റി 20യിൽ ഒന്നാം സ്ഥാനവും ടെസ്റ്റിലും ഏകദിനത്തിലും രണ്ടാം സ്ഥാനവും കോഹ്ലി നിലനിർത്തിയപ്പോൾ കെയ്ൻ വില്യംസണ് ട്വന്റി 20യിൽ നാലാം സ്ഥാനത്തേക്കുയർന്നാണ് അപൂർവ നേട്ടത്തിലേക്കെത്തിയത്. നേരത്തെ, ടെസ്റ്റിൽ നാലാമതും ഏകദിനത്തിൽ അഞ്ചാമതുമായിരുന്നു വില്യംസണ്. ബംഗ്ലാദേശിനെതിരേ ട്വന്റി 20 പരന്പര തൂത്തുവാരിയ പ്രകടനമാണ് കിവികളുടെ നായകനു തുണയായത്. 73, 12, 60 എന്നിങ്ങനെയാണ് മൂന്നു മത്സരങ്ങളിൽ വില്യംസണ് അടിച്ചുകൂട്ടിയ റണ്‍സ്.