പത്തനംതിട്ട: ജില്ലാ ആസ്ഥാനത്തെ കെഎസ്ആര്‍ടിസി ഡിപ്പോയുടെ പ്രവര്‍ത്തനം നന്നാക്കിയില്ലെങ്കില്‍ പ്രത്യക്ഷ സമര പരിപാടികള്‍ ആരംഭിക്കുമെന്ന് ഡിസിസി വൈസ് പ്രസിഡന്റ് എ.സുരേഷ് കുമാർ. ഇന്നലെ പരാതികള്‍ പരിശോധിയ്ക്കാന്‍ പത്തനംതിട്ട കെഎസ്ആര്‍ടിസി ഡിപ്പോയിലെത്തിയ ചീഫ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ അനില്‍കുമാര്‍ മുമ്പാകെയാണ് ഡിസിസി വൈസ് പ്രസിഡന്റ് പരാതികൾ സമർപ്പിച്ചത്.
ഷെഡ്യൂളുകള്‍ വെട്ടിക്കുറച്ചും സർവീസുകൾ നിർത്തലാക്കിയും കെഎസ്ആര്‍ടിസി ജനങ്ങളെ വലയ്ക്കുകയാണ്. ആകെയുള്ള 88 ഷെഡ്യൂളുകളില്‍ പതിനഞ്ചോളം നിര്‍ത്തലാക്കി. 45 ജീവനക്കാരുടെ കുറവാണ് കാരണമായി ഇവര്‍ പറയുന്നത്. ജനങ്ങള്‍ക്ക് വളരെയധികം ഉപകാരപ്രദമായിരുന്ന രാത്രികാല തിരുവല്ല - മല്ലപ്പള്ളി സര്‍വീസ്, ആങ്ങമൂഴി സര്‍വീസ് എന്നിവ നിര്‍ത്തലാക്കി.
ടൗണ്‍ സര്‍ക്കുലര്‍ നിര്‍ത്തലാക്കിയിട്ട് നാളുകളായി. ജനങ്ങള്‍ ഏറെ ആശ്രയിക്കുന്ന ചെങ്ങന്നൂര്‍ ചെയിന്‍ സര്‍വ്വീസ് 8.10 വരെ മാത്രമാണുള്ളത്. ചെങ്ങന്നൂരിനും കൊല്ലത്തേക്കും രാത്രികാല സർവീസുകളുണ്ടാകണം. പൂക്കോടുവഴിയുള്ള സർവീസ് വല്ലപ്പോഴും മാത്രമാണുള്ളത്. കെഎസ്ആര്‍ടിസി ടെര്‍മിനലിന്റെ നിർമാണം നിർത്തിവച്ചിട്ട് മാസങ്ങളായി.
പരാതിയുടെ അടിസ്ഥാനത്തില്‍ മല്ലപ്പള്ളി രാത്രികാല സർവീസും, പൂക്കോട് സർവീസും സംബന്ധിച്ച് ഉടൻ നടപടി സ്വീകരിക്കാമെന്ന് നിവേദന സംഘത്തിന് എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഉറപ്പു നല്കി. മണ്ഡലം പ്രസിഡന്റ് റെനീസ് മുഹമ്മദ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് നാസര്‍ തൊണ്ടമണ്ണില്‍ , കര്‍ഷക കോണ്‍ഗ്രസ് പ്രസിഡന്റ് ഷാനവാസ് പെരിങ്ങമല, സേവാദള്‍ മണ്ഡലം ചെയര്മാന് അജേഷ് കോയിക്കലും നിവേദക സംഗത്തിലുണ്ടായിരുന്നു.