പത്തനംതിട്ട: പത്തനംതിട്ട, തിരുവല്ല വിദ്യാഭ്യാസ ജില്ലാ സം സ്കൃത അക്കാഡമിക് കൗണ്‍സിലുകളുടെ സംയുക്താഭിമുഖ്യത്തിൽ ഇന്ന് രാവിലെ 10ന് തിരുവല്ല ഡയറ്റിൽ സംസ്കൃത സെമിനാറും യാത്രയയപ്പ് സമ്മേളനവും നടക്കും. നഗരസഭ ചെയർമാൻ കെ.വി. വർഗീസ് ഉദ്ഘാടനം ചെയ്യും. ഡയറ്റ് പ്രിൻസിപ്പൽ എ.എ. വത്സല, പത്തനംതിട്ട ഡിഇഒ ഉഷാ ദിവാകരൻ, സംസ്കൃത അധ്യാപകർ എന്നിവർക്കാണ് യാത്രയയപ്പ്.