കിവീസിനു പരമ്പര
09:58 PM Jan 08, 2017 | Deepika.com
ക്രൈസ്റ്റ് ചര്‍ച്ച്: ബംഗ്ലാദേശിനെതിരേയുള്ള ട്വന്റി- 20 പരമ്പര ന്യൂസിലന്‍ഡ് തൂത്തുവാരി. ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച കിവീസ് അവസാന മത്സരം 27 റണ്‍സിനാണ് സ്വന്തമാക്കിയത്. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ കിവീസ് നിശ്ചിത ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സ് നേടി. 41 പന്തില്‍ 94 റണ്‍സ് നേടിയ കോറി ആന്‍ഡേഴ്സന്റെ പ്രകടനമാണ് ആതിഥേയര്‍ക്കു മികച്ച സ്കോര്‍ നേടിക്കൊടുത്തത്. പത്തു സിക്സറുകളും രണ്ടു ഫോറുകളുമാണ് ആന്‍ഡേഴ്സന്റെ ബാറ്റില്‍ നിന്നും പിറന്നത്. ബംഗ്ലാദേശിനു വേണ്ടി റൂബല്‍ ഹുസൈന് മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന് 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. കിവീസിന്റെ ട്രെന്‍ഡ് ബോള്‍ട്ടും ഇഷ് സോധിയും രണ്ടു വിക്കറ്റുകള്‍ വീതം സ്വന്തമാക്കി.