ന്യൂകാസില്‍: എഫ്എ കപ്പില്‍ കരുത്തരായ ന്യൂകാസില്‍ യുണൈറ്റഡിനെ ബിര്‍മിംഗ്ഹാം സിറ്റി സമനിലയില്‍ തളച്ചു. ഇരു ടീമും ഓരോ ഗോള്‍ വീതം നേടിയാണ് തുല്യതപാലിച്ചത്. കളിയുടെ അഞ്ചാം മിനിറ്റില്‍ ഡാരില്‍ മര്‍ഫി ന്യൂകാസിലിനെ മുന്നിലെത്തിച്ചെങ്കിലും 42-ാം മിനിറ്റില്‍ ലൂക്കാസ് ജുട്ട്കെയ്വിച്ച് ബിര്‍മിംഗ്ഹാം സിറ്റിക്കു സമനില നേടിക്കൊടുത്തു. മറ്റൊരു മത്സരത്തില്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ ലീസ്റ്റര്‍ സിറ്റി എവര്‍ട്ടണെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു പരാജയപ്പെടുത്തി.
ലീസ്റ്ററിനു വേണ്ടി അഹമ്മദ് മൂസ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ എവര്‍ട്ടന്റെ ആശ്വാസ ഗോള്‍ റോമേലോ ലുക്കാക്കുവിന്റെ വകയായിരുന്നു. മറ്റു മത്സരങ്ങളില്‍ ഹള്‍സിറ്റി സ്വാന്‍സി സിറ്റിയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു പരാജയപ്പെടുത്തിയപ്പോള്‍ സ്റ്റോക് സിറ്റി വോള്‍വര്‍ഹാംപ്റ്റണ്‍ വാന്ഡേഴ്സിനോട് പരാജയമേറ്റുവാങ്ങി. ഫുള്‍ഹാം ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു കാര്‍ഡിഫ് സിറ്റിയെയും പരാജയപ്പെടുത്തി.
ണ്ടാം തവണയാണ് അഗട് ഇവിടെ ഫൈനലിലെത്തുന്നത്.
ന്യൂകാസിലിനു സമനില
09:58 PM Jan 08, 2017 | Deepika.com