തിരുവനന്തപുരം: നർമകൈരളിയുടെ ഹാസ്യപരിപാടി നാളെ വൈകുന്നേരം ആറിനു ഹസൻ മരിക്കാർ ഹാളിൽ നടക്കും. കെ. സുദർശനൻ, എസ്. അയ്യപ്പൻ നായർ, ജെ. ലളിതാംബിക, വി. സുരേശൻ, സുകുമാർ എന്നിവർ പങ്കെടുക്കുന്ന ചിരിയരങ്ങും ഡോ. തോമസ് മാത്യുവും കൂട്ടരും അവതരിപ്പിക്കുന്ന ആക്ഷേപ ഹാസ്യനാടകം എന്നിവയാണ് മുഖ്യ പരിപാടികൾ.