നെടുമങ്ങാട്: ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിൽ നിരവധി പേരിൽ നിന്നും പണംതട്ടിയ കേസിലെ പ്രതിയെ നെടുമങ്ങാട് പോലീസ് അറസ്റ്റു ചെയ്തു.
കാട്ടാക്കട തൂവല്ലിയൂർക്കോണം കെ.ജി.നിവാസിൽ ബിനു എന്നിവിളിക്കുന്ന ബിൻരാജ് (38) നെയാണ് പോലീസ് അറസ്റ്റു ചെയ്തത്. സംഘടനയുടെ പേരിൽ ജോലി വാഗ്ദാനം ചെയ്തും, വീട്, വിദ്യാഭ്യാസ സഹായം നല്കാമെന്ന് വാഗ്ദാനം നല്കി ഇയാൾ പലരിൽ നിന്നും പണം പിരിച്ചതായി പോലീസ് പറഞ്ഞു. ചുള്ളിമാനൂർ നെടുംപാറ സ്വദേശിയായ വീട്ടമ്മയ്ക്ക് തുന്പ ഐഎസ്ആർഒയിൽ ജോലി വാഗ്ദാനം ചെയ്ത് 25500 തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.
ഇയാൾ അറസ്റ്റിലായ വിവരം അറിഞ്ഞ് ഇരുന്നൂറ്റി അൻപതിലധികം പേർ പരാതിയുമായി നെടുമങ്ങാട് സ്റ്റേഷനിലെത്തിയെന്ന് പോലീസ് പറഞ്ഞു.