+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ട​ത്തിക്കോ​ണത്ത് ബിജെപി- സിപിഎം സംഘർഷം: അഞ്ച് ബിജെപി പ്രവർത്തകർക്ക് പരിക്ക്

കാ​ട്ടാ​ക്ക​ട: കാ​ട്ടാ​ക്ക​ട പോ​ലീ​സ് സ്റ്റേ​ഷ​ൻ അ​തി​ർ​ത്തി​യി​ൽ​പ്പെ​ട്ട മ​ട​ത്തിക്കോണം ചാ​യ്ക​ളം ജം​ഗ്ഷ​നി​ൽ ബി ജെ പി ​ക്കാ​രും സി ​പി എം ​ക്കാ​രും ത​മ്മി​ൽ സം​ഘ​ർ​ഷ​വും ക​ല്ലേ​റും ക​ല്ലേ​റി​ൽ അഞ്
മ​ട​ത്തിക്കോ​ണത്ത് ബിജെപി- സിപിഎം സംഘർഷം: അഞ്ച് ബിജെപി പ്രവർത്തകർക്ക് പരിക്ക്
കാ​ട്ടാ​ക്ക​ട: കാ​ട്ടാ​ക്ക​ട പോ​ലീ​സ് സ്റ്റേ​ഷ​ൻ അ​തി​ർ​ത്തി​യി​ൽ​പ്പെ​ട്ട മ​ട​ത്തിക്കോണം ചാ​യ്ക​ളം ജം​ഗ്ഷ​നി​ൽ ബി ജെ പി ​ക്കാ​രും സി ​പി എം ​ക്കാ​രും ത​മ്മി​ൽ സം​ഘ​ർ​ഷ​വും ക​ല്ലേ​റും ക​ല്ലേ​റി​ൽ അഞ്ച് ബിജെപി പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ​രി​ക്ക്. ഇ​ന്ന​ലെ രാ​ത്രി പത്ത് ക​ഴി​ഞ്ഞാ​ണ് സം​ഭ​വം. ചാ​യ് കു​ളം കോ​ള​നി​ക്ക് സ​മീ​പം മ​ദ്യ​പി​ച്ച് എ​ത്തി​യ സം​ഘം ജം​ഗ്ഷ​നി​ൽ റോ​ഡ് ത​ട​സം ഉ​ണ്ടാ​ക്കി.
തു​ട​ർ​ന്ന് ബ​ഹ​ളം ഉ​ണ്ടാ​ക്കു​ക​യും ചെ​യ്തു.​വാ​ഹ​ന​ങ്ങ​ളും ത​ട​ഞ്ഞു.​ഇ​തി​നെ നാ​ട്ടു​കാ​രും മ​റ്റും എ​തി​ർ​ത്തു ഇ​വ​രെ ന്യാ​യീ​ക​രി​ക്കാ​ൻ ഡിവൈഎഫ്ഐ പ്രവർത്തകർ വ​ന്ന​തോ​ടെ സം​ഘ​ർ​ഷാ​വ​സ്ഥ സം​ജാ​ത​മാ​യി. അ​തി​നി​ടെ പ്ര​തി​രോ​ധ​വു​മാ​യി ആർഎസ്എസ്, ബിജെപി പ്ര​വ​ർ​ത്ത​ക​ർ വ​ന്നു. തു​ട​ർ​ന്ന് ക​ല്ലേ​റ് ഉ​ണ്ടാ​യി. ക​ല്ലേ​റി​ൽ അഞ്ച് ബിജെപി പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ​രി​ക്ക് പ​റ്റി.
ഇ​വി​ടെ സം​ഘ​ർ​ഷം ന​ട​ക്കു​ന്നു എ​ന്ന​റി​ഞ്ഞ് പോ​ലീ​സ് എ​ത്തി​യി​രു​ന്നു പ​രി​ക്കേ​റ്റ​വ​രെ പോ​ലീ​സ് ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.സംഘർഷ സാധ്യത കണക്കിലെടുത്ത് ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​ട്ടാ​ക്ക​ട മ​ല​യി​ൻ​കീ​ഴ്, ആ​ര്യ​നാ​ട് സി​ഐ​മാ​രു​ടെ വ​ൻ പോ​ലീ​സ് സ​ന്നാ​ഹം സ്ഥ​ല​ത്തു ക്യാ​മ്പ് ചെ​യ്യു​ന്നുണ്ട്.