കടുത്തുരുത്തി: കേരളാ പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെപിഎസ്ടിഎ) കുറവിലങ്ങാട് ജില്ലാ അനുമോദനയോഗവും യാത്രയയപ്പ് സമ്മേളനവും നാളെ നടക്കും. ഞീഴൂർ വിശ്വഭാരതി എസ്എൻഎച്ച്എസ്എസ് ഓഡിറ്റോറിയത്തിൽ മൂന്നിന് നടക്കുന്ന സമ്മേളനം മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് എൻ.ഡി. ജോസഫ് അധ്യക്ഷത വഹിക്കും. ഞീഴൂർ പഞ്ചായത്ത് പ്രസിഡന്റ് എൻ.മണിലാൽ മുഖ്യപ്രഭാഷണം നടത്തും. പഞ്ചായത്തംഗം പി.ഡി. രാധാകൃഷ്ണൻ, സെക്രട്ടറി സ്റ്റാൻലി ജോർജ്, സാബു മാത്യു, പി.വി. ഷാജിമോൻ, സി.സുരേഷ്കുമാർ, കെ.എസ്. ഷിനുമോൾ, പി.പ്രദീപ്, ജോബി ജോസ്, ടി.എസ്. സലിം, പി.ജെ. ആന്റിണി, വി.ജെ. സജിമോൻ എന്നിവർ പ്രസംഗിക്കും.