അടിച്ചിറ: പരിത്രാണ ധ്യാനകേന്ദ്രത്തിൽ നാളെ ഏകദിന ഉപവാസ കണ്വൻഷൻ നടത്തും. രാവിലെ 8.30 മുതൽ ജപമാല, കുരിശിന്റെ വഴി, വചനപ്രഘോഷണം, വിശുദ്ധ കുർബാന, ദിവ്യകാരുണ്യ ആരാധന എന്നിവയോടുകൂടി നാലിന് അവസാനിക്കും. ഫാ. ആന്റണി തച്ചേത്തുകുടി, ഫാ. മാത്യു ഇയാലിൽ, ഫാ. ജോമോൻ കൈപ്പടക്കുന്നേൽ, ഫാ. മാത്യു ഓലിക്കൻ എന്നിവർ നേതൃത്വം നൽകും.