തിരുവനന്തപുരം: കഴക്കൂട്ടം സൈനിക സ്കൂളിലേക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ ഒരു ആംബുലൻസ് സംഭാവന ചെയ്തു. ഇന്നലെ സൈനിക സ്കൂളിൽ നടന്ന ചടങ്ങിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ മാനേജിംഗ് ഡയറക്ടരും സൈനിക സ്കൂളിലെ പൂർവ വിദ്യാർഥിയുമായ സി.ആർ.ശശികുമാർ ആംബുലൻസിന്റെ താക്കോൽ സ്കൂൾ പ്രിൻസിപ്പൽ കേണൽ എ.രാജീവിന് കൈമാറി.
പ്രതിരോധ സേനയിലേക്കുള്ള ഭാവി വാഗ്ദാനങ്ങളായ സ്കൂളിലെ കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിനായി സംഭാവന ചെയ്യാൻ കഴിഞ്ഞതിൽ ഏറെ അഭിമാനിക്കുന്നതായി ചടങ്ങിൽ പ്രസംഗിച്ച സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ മാനേജിങ് ഡയറക്ടർ സി.ആർ.ശശികുമാർ പറഞ്ഞു. സ്കൂൾ പ്രിൻസിപ്പൽ കേണൽ എ.രാജീവ് സ്വാഗതവും വൈസ് പ്രിൻസിപ്പൽ ലെഫ്.കമാൻഡർ പരിചയ് കാൾറ നന്ദിയും രേഖപ്പെടുത്തി. രക്ഷകർത്താ സമിതി പ്രസിഡന്റ് ബി.ശിവകുമാർ, പൂർവ വിദ്യാർഥി സംഘടനാ വൈസ് പ്രസിഡന്റ് കേണൽ സജാദ് എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.