+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ന​ധി​കൃ​ത പാ​യ്ക്ക​റ്റ് പാ​ല്‍ വി​ല്‍​പ്പ​ന ഭ​ക്ഷ്യ സു​ര​ക്ഷാ അ​ധി​കൃ​ത​ര്‍ പി​ടി​കൂ​ടി

പാ​റ​ശാ​ല: അ​ന​ധി​കൃ​ത പാ​യ്ക്ക​റ്റ് പാ​ല്‍​വി​ല്‍​പ്പ​ന ഭ​ക്ഷ്യ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പി​ടി​കൂ​ടി. പാ​റ​ശാ​ല വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ൻഡറി സ്കൂളി​ന് സ​മീ​പ​ത്തെ ഇ​ന്‍​ഡേ​ന്‍
അ​ന​ധി​കൃ​ത പാ​യ്ക്ക​റ്റ് പാ​ല്‍ വി​ല്‍​പ്പ​ന  ഭ​ക്ഷ്യ സു​ര​ക്ഷാ അ​ധി​കൃ​ത​ര്‍ പി​ടി​കൂ​ടി
പാ​റ​ശാ​ല: അ​ന​ധി​കൃ​ത പാ​യ്ക്ക​റ്റ് പാ​ല്‍​വി​ല്‍​പ്പ​ന ഭ​ക്ഷ്യ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പി​ടി​കൂ​ടി.
പാ​റ​ശാ​ല വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ൻഡറി സ്കൂളി​ന് സ​മീ​പ​ത്തെ ഇ​ന്‍​ഡേ​ന്‍ ഗ്യാ​സ് ഏ​ജ​ന്‍​സി കോ​മ്പൗ​ണ്ടി​ല്‍ ന​ടന്നുവന്നിരുന്ന അ​ന​ധി​കൃ​ത പാ​യ്ക്ക​റ്റ് പാ​ല്‍ വി​ല്‍​പ്പ​ന​യാ​ണ് പി​ടി​കൂ​ടി​യ​ത് . പാ​ല്‍ പാ​യ്ക്ക​റ്റി​ലാ​ക്കി​യാ​ണ് വി​ല്‍​പ്പ​ന ന​ട​ന്ന് വ​ന്ന​ത്. പാ​യ്ക്ക​റ്റി​ല്‍ നി​യ​മ പ്ര​കാ​രം രേ​ഖ​പ്പെ​ടു​ത്തേ​ണ്ട വി​വ​ര​ങ്ങ​ള്‍ ഒ​ന്നും ത​ന്നെ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.​
കൂ​ടെ ഭ​ക്ഷ്യ സു​ര​ക്ഷാ ലൈ​സ​ന്‍​സും ഇ​ല്ലാ​തെ​യാ​ണ് അ​ന​ധി​കൃ​ത​മാ​യി പാ​ല്‍ പാ​യ്ക്ക​റ്റി​ലാ​ക്കി വി​ല്‍​പ്പ​ന ന​ട​ത്തി​യ​ത്. പാ​ലി​ന്‍റെ ഗു​ണ​നി​ല​വാ​ര​ത്തി​ല്‍ സം​ശ​യം തോ​ന്നി​യ ഉ​പ​ഭോ​ക്താ​ക്ക​ള്‍ ന​ല്‍​കി​യ പ​രാ​തി​യെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് അ​ന​ധി​കൃ​ത വ്യാ​പാ​രം പി​ടി​കൂ​ടി​യ​ത്.
അ​ന​ധി​കൃ​മാ​യി ന​ട​ത്തി​യ പാ​ല്‍ വി​ല്‍​പ്പ​ന നി​ര്‍​ത്തി വ​യ്ക്കു​വാ​ന്‍ ഭ​ക്ഷ്യ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ നി​ര്‍​ദേശം ന​ല്‍​കു​ക​യും പാ​ലി​ന്‍റെസാ​മ്പി​ള്‍ പ​രി​ശോ​ധ​ന​യ്ക്കാ​യി ശേ​ഖ​രി​ക്കു​ക​യും ചെ​യ്തു.
പാ​റ​ശാ​ല ഫു​ഡ് സേ​ഫ്റ്റി ഓ​ഫീ​സ​ര്‍ അ​നി​ല്‍​കു​മാ​ര്‍ , നെ​യ്യാ​റ്റി​ന്‍​ക​ര ഫു​ഡ് സേ​ഫ്റ്റി ഓ​ഫീ​സ​ര്‍ സി. ​വി. ജ​യ​കു​മാ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്.