നെടുമങ്ങാട്: നഗരസഭയുടെയും നെടുമങ്ങാട് ബിആർസിയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബാലോത്സവം വിദ്യാഭ്യാസ സെമിനാറിന്റെയും നഗരസഭാ വിദ്യാഭ്യാസ പദ്ധതികളുടെയും ഉദ്ഘാടനം മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് നിർവഹിച്ചു. വിദ്യാഭ്യാസം എപ്പോഴും ശിശു കേന്ദ്രീകൃതമായിരിക്കണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
പൊതുവിദ്യാലയങ്ങളെ മികവിന്റെ പാതയിലേക്ക് നയിക്കുന്നതിൽ ബിആർസികളുടെ പങ്ക് ശ്ലാഹനീയമാണെന്നും അദ്ദേഹം പറഞ്ഞു. ബിആർസിയുടെ തനത് പ്രവർത്തനമായി ഏറ്റെടുത്ത ഭൂമിയുടെ മക്കൾ എന്ന കുട്ടികളുടെ സിനിമയുടെ സിഡി പ്രകാശനവും മന്ത്രി നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ, വൈസ് ചെയർപേഴ്സൺ ലേഖാ വിക്രമൻ, ആർ.മധു, പി.ഹരികേശൻ നായർ, ടി.ആർ.സുരേഷ് കുമാർ, ടി.അർജുനൻ, ജെ.കൃഷ്ണകുമാർ, നഗരസഭാ സെക്രട്ടറി ബീന എസ്.കുമാർ എന്നിവർ പ്രസംഗിച്ചു. ബിപിഒ ജി.എസ്. മോഹനകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. സബ് ജില്ലയിലെ വിദ്യാലയങ്ങളുടെ മികവ് -പ്രബന്ധാവതരണം, പ്രദർശനം എന്നിവയ്ക്കു പുറമേ കുട്ടികളുടെ സിനിമ സിഡി പ്രദർശനം, കലാ പരിപാടികൾ എന്നിവയും ഉണ്ടായിരുന്നു.