തിരുവനന്തപുരം: മാർ ഈവാനിയോസ് കോളജ് അധ്യാപക രക്ഷാകർതൃസംഘടനയുടെ വാർഷിക സമ്മേളനവും സമ്മാനദാനവും നാളെ ഉച്ചയ്ക്ക് 2.30 നു കോളജ് ഓഡിറ്റോറിയത്തിൽ നടത്തപ്പെടും. തിരുവനന്തപുരം അതിരൂപതാ സഹായ മെത്രാൻ ഡോ. സാമുവൽ മാർ ഐറേനിയോസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്കും കലാകായിക മത്സരങ്ങളിൽ മികച്ച വിജയം നേടിയവർക്കും സമ്മാനങ്ങൾ നൽകും.